ദേശീയപാതയിൽ അഴിയാക്കുരുക്കായി കൊച്ചി കുണ്ടന്നൂർ ജംക്‌ഷൻ

ആലപ്പുഴ ഇടപ്പള്ളി ദേശീയപാതയിൽ അഴിയാക്കുരുക്കായി കൊച്ചി കുണ്ടന്നൂർ ജംക്‌ഷൻ. ഇഴയുന്ന മേൽപ്പാല നിർമാണവും പൊട്ടിപ്പൊളിഞ്ഞ റോഡും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണുണ്ടാക്കുന്നത്.  

കഴിഞ്ഞ ഏതാനും മാസങ്ങളായി കുണ്ടന്നൂരിലെ അവസ്ഥയിതാണിത്. റോഡ് തകർന്ന് ഗതാഗതത്തിന് പറ്റാത്ത അവസ്ഥയിലാണിവിടം. മേൽപ്പാല നിർമാണത്തിനു പുറമേ പൊട്ടിയ പൈപ്പുകൾ നന്നാക്കാൻ റോഡ് കുഴിക്കുക കൂടി ചെയ്തതോടെ ദുരിതം ഇരട്ടിയായി. സർക്കാർ പോലും കുണ്ടന്നൂരിനെ കൈവിട്ട മട്ടാണ്.

രാവിലെയും വൈകിട്ടുമാണ് പ്രധാനമായും കുണ്ടന്നൂർ ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. കൃത്യസമയത്ത് ഓടിയെത്താൻ കഴിയാതെ പെടാപ്പാട് പെടുകായണ് ഇതുവഴിയോടുന്ന ബസുകൾ.

ടാക്സി, ഓട്ടോ ഡ്രൈവര്‍മാരുെട അവസ്ഥയും വ്യത്യസ്തമല്ല, അടിയന്തരമായി കുണ്ടന്നൂർ ജംഗ്ഷൻിൽ റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടയും യാത്രക്കാരുടെയും ആവശ്യം.