‘കടല്‍ക്കരുത്തുമായി കേരളം’; മല്‍സ്യത്തൊഴിലാളികളെ ആദരിച്ചു

എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രളയകാലത്ത് രക്ഷയൊരുക്കിയ മല്‍സ്യത്തൊഴിലാളികളെ അനുമോദിച്ചു. കടല്‍ക്കരുത്തുമായി കേരളം എന്ന പേരില്‍ നടന്ന പരിപാടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ദുരിതാശ്വാസ ക്യാംപുകള്‍ പിരിച്ചുവിട്ടതോടെ എല്ലാം കഴിഞ്ഞെന്ന ഭാവമാണ് സര്‍ക്കാരിനെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

ഡിസിസി പ്രസിഡന്‍റ് ടി.ജെ.വിനോദ് അധ്യക്ഷത വഹിച്ചു.