കോടശേരി മലയില്‍ ഉരുള്‍പൊട്ടലിനു ശേഷം ജനങ്ങള്‍ ഭീതിയില്‍‌

ചാലക്കുടി കോടശേരി മലയില്‍ ഉരുള്‍പൊട്ടലിനു ശേഷം ജനങ്ങള്‍ ഭീതിയില്‍. മലയുടെ മുകളില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരം കൂറ്റന്‍ പാറക്കല്ലുകളും മരങ്ങളും ഒലിച്ചുവന്നത് താഴ്്വാരത്തെ ഗ്രാമത്തിലേക്കാണ്.  

കോടശേരി മലയില്‍ അഞ്ചിടത്ത് ഉരുള്‍പൊട്ടിയിരുന്നു. ആളപായമുണ്ടായില്ല. പക്ഷേ, വീടുകളില്‍ വിള്ളല്‍ വീണു. തീവ്രവമായ ശബ്ദത്തോടെയായിരുന്നു ഉരുള്‍പൊട്ടലെന്ന് നാട്ടുകാര്‍ പറയുന്നു. 

പാറക്കല്ലുകള്‍ ഇനിയെന്ത് ചെയ്യുമെന്നതാണ് പ്രശ്നം. പൊട്ടിച്ചു നീക്കാന്‍ ജിയോളജി ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരാഞ്ഞു. രണ്ടേക്കര്‍ റബര്‍ തോട്ടം ഉരുള്‍പൊട്ടലില്‍ അപ്രത്യക്ഷമായി. 

തുലാവര്‍ഷം പെയ്താല്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായ മലകളില്‍ ദുരന്ത ഭീഷണി. തുലാവര്‍ഷം പെയ്തില്ലെങ്കില്‍ പുഴകളിലും ഡാമുകളിലും വരള്‍ച്ചയും. ഈ പ്രതിസന്ധിയാണ് പ്രളയക്കെടുതിയുണ്ടായ പ്രദേശങ്ങള്‍.