ആലുവയില്‍ ബാഗും പുസ്തകങ്ങളും നഷ്ടമായവര്‍ക്ക് കൈത്താങ്ങ്

അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തിൽ ബാഗും പുസ്തകങ്ങളും നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് നൊച്ചിമ ചാരിറ്റി വിംങ്ങിന്റെ നേതൃത്വത്തിൽ പുതിയ ബാഗുകൾ വിതരണം ചെയ്തു. നൊച്ചിമ ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ബാഗ് വിതരണം ചെയ്ത് ചടങ്ങിൽ ഐവറി കോസ്റ്റ് താരം ഇസ്മായിൽ ഉദ്‌ഘാടനം ചെയ്തു. 

ചാരിറ്റി വിങ് പ്രസിഡന്റും സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പറുമായ അഫ്സൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. നൊച്ചിമ ഗവ: സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീജ ടീച്ചർ, ചാരിറ്റി വിങ് രക്ഷാധികാരികളായ നാസർ നെടുങ്ങാട്ടിൽ, സന്ദീപ് ജെ നായർ, ഇക്‌ബാൽ ചാരിറ്റി വിംങ്ങ് ഭാരവാഹികളായ അബ്ദുൽ ജബ്ബാർ, ഷെർബിൻ കൊറയ, അനൂപ്, അഷ്‌ക്കർ സ്കൂൾ അധ്യാപകരായ യൂനസ്, മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.