ചിന്ത രവീന്ദ്രന്‍ സ്മാരക പ്രഥമ പുരസ്കാരം തൃശൂരില്‍ നടന്ന ചടങ്ങില്‍ ഡോ.സുനില്‍ പി ഇളയിടത്തിന് സമ്മാനിച്ചു. ജെ.എന്‍.യു സര്‍വകലാശാലയിലെ പ്രഫസര്‍ ഡോക്ടര്‍ നിവേദിത മേനോനാണ് പുരസ്കാരം സമ്മാനിച്ചത്. Take Pkg
സാഹിത്യ , സാംസ്കാരിക, മാധ്യമ മേഖലയിലെ പ്രമുഖരെ സാക്ഷിനിര്‍ത്തിയാണ് പുരസ്കാരം സമ്മാനിച്ചത്. അന്‍പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതായിരുന്നു പുരസ്കാരം. എഴുതുന്ന വാക്കുകളുടെ അര്‍ഥം മനസിലാക്കാതെ വൈകാരികമായി പ്രതികരിക്കുന്നവര്‍ ഇന്നത്തെ സമൂഹത്തില്‍ വര്‍ധിച്ചെന്ന് ഡോ.സുനില്‍ പി ഇളയിടം പറഞ്ഞു.
ചിന്ത രവീന്ദ്രന്‍ ഫൗണ്ടേഷനാണ്ചടങ്ങു സംഘടിപ്പിച്ചത്. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍, മാധ്യമപ്രവര്‍ത്തകനായ ശശികുമാര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.