നൊച്ചിമയില്‍ സ്കൂളിലേക്ക് ഫർണീച്ചറുകള്‍ വിതരണം ചെയ്തു

നൊച്ചിമ പ്രദേശത്തെ യുവജന സംഘടനയായ കിംഗ് മാസ്റ്റേഴ്സ് വെൽഫയർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ  എട്ടാം വാർഷികത്തോടനുബന്ധിച്ച് സര്‍ക്കാര്‍ സ്കൂളിലേക്ക് നൽകുന്ന ഫർണീച്ചർ വിതരണോൽഘാടനം എടത്തല പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് നിർവഹിച്ചു. 

എടത്തല പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആബിദ ഷെരീഫ്, സംസ്ഥാന യുവജനക്ഷേമ ബോർഡ് മെമ്പറും ക്ലബ്ബിന്റെ രക്ഷാധികാരിയുമായ അഫ്‌സൽ കുഞ്ഞുമോൻ, ക്ലബ്ബ് പ്രസിഡന്റ് ഫൈസൽ അഷ്‌റഫ്, സെക്രട്ടറി, ഷഫീർ ഇ കെ, സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദാലി, അധ്യാപകരായ ശ്രീരാജ കെ ർ, മഹേഷ്, യൂസഫ് ക്ലബ്ബ് ഭാരവാഹികളായ ഇസ്മായിൽ, സജീർ, ഷമീർ, മജീദ്, നിഷാദ്, നിഹാസ് തുടങ്ങിയവർ പങ്കെടുത്തു.