കൊടക്കരയിലെ മലയോരഗ്രാമങ്ങളിൽ കാട്ടനശല്യം രൂക്ഷം

തൃശൂര്‍ കൊടകര മറ്റത്തൂരിലെ മലയോരഗ്രാമങ്ങളില്‍ കാട്ടാനയിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു. കഴിഞ്ഞ ഒരുമാസമായി തുടരുന്ന കാട്ടാനശല്യം ജനങ്ങളുടെ സമാധാനം കെടുത്തുകയാണ്

എല്ലാ ദിവസവും രാത്രി മലയോരഗ്രാമങ്ങളില്‍ കാട്ടാനകളിറങ്ങും. രാത്രിയില്‍ ഏറെ നേരം കൃഷിയിടത്തില്‍ തമ്പടിക്കും. കൃഷി നശിപ്പിച്ചു. വാഴക്കുലകള്‍ തിന്നു. തെങ്ങ് ഒടിച്ചിടും. ചിലപ്പോള്‍ നേരം പുലര്‍ന്നിട്ടും ആന കാടുകയറില്ല. രാത്രിയില്‍ പുറത്തിറങ്ങാന്‍ പോലും ഭയമാണ്. കഴിഞ്ഞ ഒരു മാസമായി ഇതാണ് അവസ്ഥ. വിളകള്‍ നശിപ്പിച്ചതോടെ പല കര്‍ഷകരും കടക്കെണിയിലായി. 

കാട്ടാനശല്യം പതിവായിട്ടും വനംവകുപ്പിന്റെ പ്രതിരോധ നടപടികള്‍ സജീവമല്ലെന്നാണ് ആക്ഷേപം. സോളാര്‍ വൈദ്യുത വേലി ഫലപ്രദമല്ലെന്ന് നാട്ടുകാര്‍ പറയുന്നു. വനാതിര്‍ത്തികളില്‍ ആഴമുള്ള കിടങ്ങുകള്‍ മാത്രമാണ് പോംവഴിയെന്ന് നാട്ടുകാര്‍ പറയുന്നു.