കുട്ടികള്‍ക്ക് സ്പാനിഷ് ഭാഷ പഠനവുമാ‌യി അരണാട്ടുകര തരകന്‍സ് സ്കൂള്‍

തൃശൂര്‍ അരണാട്ടുകര തരകന്‍സ് സ്കൂളില്‍ കുട്ടികള്‍ക്ക് ഇനി മുതല്‍ സ്പാനിഷ് ഭാഷ പഠിക്കാം. സ്പെയിനില്‍ നിന്നുള്ള അധ്യാപകരായ  രണ്ടു സിസ്റ്റര്‍മാരാണ് സ്പാനിഷ് ഭാഷ പഠിപ്പിക്കുന്നത്. 

ഈ സിസ്റ്റര്‍മാര്‍ പഠിപ്പിക്കുന്നത് സ്പാനിഷ് ഭാഷയാണ്. ഹോളിട്രിനിറ്റി കോണ്‍വന്റിലെ അംഗങ്ങളാണ് ഇവര്‍. അരണാട്ടുകര തരകന്‍സ് സ്കൂളില്‍ ആരംഭിച്ച എയ്ഞ്ചല്‍ വാലി പ്രീ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് സ്പാനിഷ് ഭാഷ ആദ്യഘട്ടത്തില്‍ പഠിക്കാന്‍ അവസരം. 60 കുരുന്നുകള്‍ പ്രവേശനം നേടിക്കഴിഞ്ഞു. പാട്ടിലൂടേയും നൃത്തത്തിലൂടേയുമാണ് കുരുന്നുകളെ വേറിട്ട ഭാഷ പഠിപ്പിക്കുന്നത്. ഇംഗ്ലിഷും ഹിന്ദിയും മലയാളവും പഠിക്കുന്നതോടൊപ്പം സ്പാനിഷ് ഭാഷയും പഠിക്കാം. 

മലയാളത്തിലുള്ള നമസ്ക്കാരം സ്പാനിഷ് ഭാഷയില്‍ ഇങ്ങനെയാണ്.

അരണാട്ടുകര തരകന്‍സ് സ്കൂളിലെ യു.പി., ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും സ്പാനിഷ് ഭാഷ പഠിക്കാന്‍ അവസരമുണ്ട്. ലോകത്തെ നിരവധി രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷ പഠിക്കാന്‍ കിട്ടുന്ന അവസരം ഭൂരിഭാഗം വിദ്യാര്‍ഥികളും ഉപയോഗിക്കുന്നുണ്ട്.