അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു; അഞ്ചംഗ ഉപസമിതി മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ചു

ഇടുക്കി ജില്ലയിലെ അണക്കെട്ടുകളിൽ  ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അഞ്ചംഗ ഉപസമിതി അടിയന്തരമായി മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ചു. അണക്കെട്ടിന്റെ വൃഷട്ടി പ്രദേശത്തു മഴ മാപിനികൾ സ്ഥാപിക്കാൻ വനം വകുപ്പ് ടെൻഡർ നൽകിയതായി കേരളം തമിഴ്‌നാടിനെ അറിയിച്ചു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്  കുറഞ്ഞു.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ, മെയിൻ ഡാം, ബേബി ഡാം, ഷട്ടർ എന്നിവയാണ് ഉപസമിതി  പരിശോധിച്ചത്. അണക്കെട്ടിലെ ആറ് ഷട്ടറുകൾ ഉയർത്തി പരിശോധിച്ചു. സെക്കൻഡിൽ 85 ഘനയടിയാണ് സ്വീപ്പേജ് വെള്ളത്തിന്റെ അളവ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.

അണക്കെട്ടിലെ പരിശോധനകൾക്ക് ശേഷം കുമളി മുല്ലപ്പെരിയാർ ആഫീസിൽ ഉപസമിതി യോഗം  ചേർന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ മാപിനികൾ സ്ഥാപിക്കാൻ വനം വകുപ്പ് ടെൻഡർ നൽകിയതായി കേരളം തമിഴ്നാടിനെ അറിയിച്ചു. അണക്കെട്ടിൽ ഭൂമി കുലുക്കം എന്നിവ അറിയുന്നതിന് ഹൈദരാബാദ് NRGl യുടെ സഹായത്തോടെ തമിഴ്നാട് ഉപകരണങ്ങൾ സ്ഥാപിക്കും. അണക്കെട്ടിലേയ്ക്കുള്ള വെള്ളത്തിന്റെ നീരൊഴുക്കിന്റെ അളവ് കുറഞ്ഞിട്ടുണ്ട്. മുല്ലപ്പെരിയാറിൽ  ഇപ്പോൾ  ജലനിരപ്പ് 127 അടിയാണ്. അതേ സമയം ജൂൺ 21 ന് അണക്കെട്ടിൽ മൂന്നംഗ മേൽനോട്ട സമിതി എത്താൻ സാദ്ധ്യതയില്ലെന്നാണ് സൂചന.