ചളിക്കുളമായ റോഡ‍ില്‍ യുവാക്കളുടെ പ്രതിഷേധക്കുളി

ചളിക്കുളമായ റോഡ‍ില്‍ യുവാക്കളുടെ പ്രതിഷേധക്കുളി. ആലപ്പുഴ ചെമ്പുമ്പുറത്താണ് റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രതിഷേധസമരം നടത്തിയത്.

ഇതാണ് നെടുമുടി പ‍ഞ്ചായത്തിലെ പുളിക്കല്‍കാവ് വൈശ്യംഭാഗം റോ‍ഡ്. റോ‍ഡെന്ന് വിളിക്കാന്‍ പക്ഷേ നാട്ടുകാര്‍ സമ്മതിക്കില്ല. മഴകനത്തതോടെ ഇതിപ്പോള്‍ ഒരു തോടാണ്. നടന്നുപോകാന്‍ പോലും പറ്റാതെയായതോടെ നീന്തി നീങ്ങുകയാണ് നാട്ടുകാര്‍.

മൂന്നുകിലോമീറ്ററോളം ദൂരം ഇങ്ങനെകിടക്കുകയാണ് വഴി. പിച്ചവച്ചുവേണം നാട്ടുകാര്‍ക്ക് പോകാന്‍. വാഹനങ്ങള്‍ തള്ളീനീക്കണം. പ്രായമായവരെ എടുത്തുകൊണ്ടുപോകേണ്ട സ്ഥിതിയാണ്. പരാതികള്‍ അറിയിച്ചിട്ടും പഞ്ചായത്ത് ഭരണസമിതിയോ സ്ഥലം എംഎല്‍എയോ ഈ ആവലാതി കാണാന്‍ എത്തിയിട്ടില്ല.

നാട്ടുകാരിങ്ങനെ വാഴവച്ചും കിടന്നുരുണ്ടും നീന്തിനടന്നും ചളിയില്‍ പ്രതിഷേധം തുടരുകയാണ്. അധികാരികള്‍ പാറപോലെ ഉറച്ചുനില്‍ക്കുമ്പോഴും