എൻ.സി.പി ഇരുപതാം സ്ഥാപനദിനം ആഘോഷിച്ചു

എൻ.സി.പി ഇരുപതാം സ്ഥാപനദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടി ആലുവ ബ്ലോക്ക് പ്രസിഡൻറ് കെ.എച്ച് ഷംസുദ്ദീന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ആലുവ എൽ.‍ഡി.എഫ് നിയോജകമണ്ഡലം കൺവീനർ കെ.എം കുഞ്ഞുമോൻ പതാക ഉയർത്തി ഉത്ഘാടനം നിർവഹിച്ചു. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചുള്ള വൃക്ഷത്തൈ വിതരണവും അദ്ദേഹം നിർവഹിച്ചു, ചടങ്ങിൽ എൻ.സി.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ സി.കെ അസീം, ശിവരാജ് കോമ്പാറ എൻ.വൈ.സി അഖിലേന്ത്യാ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ, എൻ.വൈ.സി ജില്ലാ പ്രസിഡന്റ് ഹബീബ് റഹ്മാൻ, കർഷക കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾ റഹീം ടി.എം, ഭാരവാഹികളായ അബ്ദുൾ സലാം,ടി.സി രാജൻ, റസാഖ് എടത്തല, അബ്ദുൾ ജബ്ബാർ, അനൂപ് പി എച്ച്, വലീദ് നാസർ, അക്ബർ ഷാ തുടങ്ങിയവർ നേതൃത്വം നൽകി.