വാടക നല്‍കണമെന്ന റയില്‍വേ ഉത്തരവില്‍ പ്രതിഷേധിച്ച് ഒാട്ടോറിക്ഷ സര്‍വീസ് നിര്‍ത്തിവച്ചു

എറണാകുളം സൗത്ത് സ്റ്റേഷനില്‍ സര്‍വീസ് നടത്തണമെങ്കില്‍ വാടക നല്‍കണമെന്ന റയില്‍വേയുെട ഉത്തരവില്‍ പ്രതിഷേധിച്ച് ഒാട്ടോറിക്ഷകള്‍ സര്‍വീസ് നിര്‍ത്തിവച്ചു. പ്രതിവര്‍ഷം മൂവായിരംരൂപയാണ് പ്രീപെയ്ഡിലടക്കം സര്‍വീസ് നടത്തുന്ന ഒാട്ടോറിക്ഷക്കാര്‍ ഇനിമുതല്‍ റയില്‍വേയ്ക്ക് നല്‍കേണ്ടത്. ഇതില്‍ പ്രതിഷേധിച്ച് ഒാട്ടോറിക്ഷ തൊഴിലാളികള്‍ നാളെ സൗത്ത് സ്റ്റേഷന്്മുന്നില‌്‍ ധര്‍ണനടത്തും.

എറണാകുളം സൗത്ത് സ്റ്റേഷനില്‍ സര്‍വീസ് നടത്തണമെങ്കില്‍  രണ്ടുമാസത്തിലൊരിക്കല്‍ അഞ്ഞൂറ് രൂപ നല്‍കണമെന്നാണ് റയില്‍വേയുടെ ഉത്തരവ്. ഇതുപ്രകാരം വര്‍ഷം മൂവായിരം രൂപയാണ് ഒരു ഒാട്ടോഡ്രൈവര്‍ നല്‍കേണ്ടത്. ഇതിന് പുറമെ പൊലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായി അഞ്ഞൂറ് രൂപയും നല്‍കണം. ഡീസലിന് വിലവര്‍ധിക്കുകയും നഗരത്തിലെ ഗതാഗതക്കുരുക്ക് ഇന്ധനനഷ്ടമുണ്ടാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ റയില്‍വേയുടെ കൊള്ളകൂടി സഹിക്കാന്‍വയ്യെന്ന് ഒാട്ടോറിക്ഷക്കാര്‍ തുറന്നടിക്കുന്നു.

ഒാട്ടോറിക്ഷക്കാര്‍ സവാരി നിര്‍ത്തിവച്ചതോടെ സൗത്ത് റയില്‍വേസ്റ്റേഷനിലെ പ്രീപെയ്ഡിലടക്കം യാത്രക്കാരുടെ നീണ്ട ക്യുവായിരുന്നു. ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ പക്ഷെ റയില്‍വേ തയാറായിട്ടില്ല.