തൃശൂര്‍ പൂരം: വടക്കുന്നാഥ ക്ഷേത്രത്തന്‍റെ തെക്കേഗോപുര വാതില്‍ തുറന്നു

തൃശൂര്‍ പൂരത്തിന് മുന്നോടിയായി വടക്കുന്നാഥ ക്ഷേത്രത്തന്‍റെ തെക്കേഗോപുര വാതില്‍ തുറന്നു. കൂറ്റൂര്‍ നൈതലക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുരം തുറന്ന് പുറത്തേയ്ക്കു പോയി. നാളെ തൃശൂര്‍ പൂരത്തിന് ആദ്യമെത്തുന്ന കണിമംഗലം ശാസ്താവിന് പ്രവേശിക്കാനാണ് തെക്കേഗോപുരം തുറക്കുന്നത്.  

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നൈതലക്കാവ് ഭഗവതിയുടെ തിടന്പുമായി വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം തുറന്ന് പുറത്തേയ്ക്കു വന്നപ്പോള്‍ പൂരനഗരം ആവേശത്തിലമര്‍ന്നു. തെക്കേഗോപുരനടയില്‍കുടമാറ്റത്തിന് മുന്പേ വലിയൊരു പുരുഷാരം ഈ കാഴ്ച കാണാന്‍ എത്തി. പെരുവനം

കുട്ടന്‍മാരാരുടെ മേളത്തിന്റെ അകന്പടിയോടെയുള്ള എഴുന്നള്ളിപ്പ് പൂരപ്രേമികളുടെ ഹൃദയങ്ങള്‍ കീഴടക്കി.

തൃശൂര്‍ പൂരത്തിന് മാത്രമാണ് തെക്കേഗോപുരം തുറക്കുക. അതും കണിമംഗലം ശാസ്താവിന് വേണ്ടി മാത്രം. കണിമംഗലം ശാസ്താവ് ദേവഗുരുവാണ്. ശ്രീമൂല

സ്ഥാനത്തുക്കൂടെ ദേവഗുരുവായ കണിമംഗലം ശാസ്താവ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്പോള്‍ വടക്കുന്നാഥന്‍ എണീറ്റുനില്‍ക്കേണ്ടി വരുമെന്നാണ്

സങ്കല്‍പ്പം. ഇതൊഴിവാക്കാനാണ് ശാസ്താവിനെ തെക്കേഗോപുരം അകത്തേയ്ക്കു പ്രവേശിപ്പിക്കുന്നത്. പൂര ദിവസം രാത്രി ശാസ്താവിന്റെ പ്രവേശംശ്രീമൂലസ്ഥാനത്തുക്കൂടെയാണ്. അപ്പോള്‍ വടക്കുന്നാഥ ക്ഷേത്ര നട അടച്ചിരിക്കുന്നതിനാല്‍ ദേവഗുരുവിന്റെ പ്രവേശത്തിന് തടസമില്ലെന്നും ആചാരം

പറയുന്നു. ഇനിയുള്ള മണിക്കൂറുകള്‍ പൂര നഗരത്തിന് ആകാംക്ഷയുടേതാണ്. കുടമാറ്റവും ഇലഞ്ഞിത്തറമേളവും മഠത്തില്‍വരവ് പഞ്ചാവാദ്യവും വെടിക്കെട്ടും

തീര്‍ക്കുന്ന വിരുന്ന്.