ഗജകേസരി ശിവസുന്ദറിന്‍റെ ഓര്‍മകള്‍ക്കായി സ്പെഷല്‍ കുടകളും

തൃശൂരിന്റെ ഗജകേസരി ശിവസുന്ദറിന്‍റെ ഓര്‍മകള്‍ക്കായി സ്പെഷല്‍ കുടകളും.തെക്കേഗോപുര നടയില്‍ തലയെടുപ്പോടെ കഴിഞ്ഞ പൂരത്തിന് വരെ തിളങ്ങി നിന്ന ശിവസുന്ദര്‍ വിടപറഞ്ഞത് രണ്ടുമാസം മുന്‍പായിരുന്നു.

ഈ പതിനഞ്ചു സ്പെഷല്‍ കുടകളും തിരുവന്പാടി ശിവസുന്ദറിന്റെ ഓര്‍മകള്‍ക്കുമുന്പിലുള്ള ദേശക്കാരുടെ കണ്ണീര്‍പൂക്കളാണ്. തലയുയര്‍ത്തി ശിവസുന്ദര്‍തെക്കോട്ടിറങ്ങുന്നത് കാണാന്‍തന്നെ ഒരഴകായിരുന്നു. ആ അഴക് ഇനിഓര്‍മകളില്‍ മാത്രം. കുടമാറ്റം നടക്കുന്പോള്‍ ശിവസുന്ദറിന്റെ അസാന്നിധ്യം

പൂരപ്രേമികള്‍ക്ക് ചിന്തിക്കാനേ കഴിയുന്നില്ല. അങ്ങനെയാണ്, ശിവസുന്ദറിന്‍റെ സ്പെഷല്‍ കുടകള്‍ ഇറക്കാന്‍ തിരുവന്പാടിയിലെ യുവാക്കള്‍

തീരുമാനിച്ചത്. ഒരു മാസമെടുത്തു ഇതു നിര്‍മിക്കാന്‍. കനംകുറഞ്ഞ ഫൈബറിലാണ് നിര്‍മിച്ചത്. ചെവി അനക്കാനുള്ള സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. കുടമാറ്റം നടക്കുന്പോള്‍ തിരുവന്പാടിക്കാര്‍ സ്പെഷല്‍കുടയായി ശിവസുന്ദറിനെ ഉയര്‍ത്തുന്നത് കാണാന്‍ പൂരപ്രേമികള്‍ കാത്തിരിക്കുകയാണ്.

കഴിഞ്ഞ പതിനൊന്നു വര്‍ഷമായി തിരുവന്പാടി ഭഗവതിയുടെ തിടന്പേറ്റിയിരുന്നശിവുസന്ദറിന് നിരവധി ആരാധകരുണ്ട്. നാട്ടാനയുടെ ആനചന്തമാണ് ആരാധാകരെനേടിക്കൊടുത്തത്. ശിവസുന്ദര്‍ ഇല്ലാത്ത ആദ്യ പൂരത്തിന്സ്പെഷല്‍കുടകളിലൂടെ ആദരാ‍ഞ്ജലി ഒരുക്കുകയാണ് തിരുവന്പാടിയിലെ ഈയുവാക്കള്‍.