ചക്കയുടേയും മാങ്ങയുടേയും നൂറോളം വിഭവങ്ങളുമായി തൃശൂരില്‍ ഫലോല്‍സവം തുടങ്ങി. ചക്കയില്‍ മാത്രം ഒരുക്കിയ പതിനാറു വിഭവങ്ങളുമായി ചക്കസദ്യയാണ് പ്രധാനപ്പെട്ടത്.  

കേരള ഫാര്‍മേഴ്സ് കമ്പനിയെന്ന പേരില്‍ രണ്ടുവര്‍ഷം മുമ്പ് തുടങ്ങിയ കര്‍ഷക കൂട്ടായ്മയാണ് സംഘാടകര്‍. മുപ്പതു തരം മാങ്ങകള്‍. അന്‍പതു തരം ചക്ക വിഭവങ്ങള്‍. ഇതിനെല്ലാം പുറമെ വിവിധ തരം ഫ്രൂട്ട്്സുകള്‍. തൃശൂര്‍ ടൗണ്‍ഹാളില്‍ തുടങ്ങിയ ഫലോല്‍സവം കാണാന്‍ ജനങ്ങളുടെ തിരക്കാണ്. നാളെയാണ് ചക്കസദ്യ. എല്ലാം ചക്ക വിഭവങ്ങളായിരിക്കും. പതിനാറു വിഭവങ്ങള്‍. ചക്കയില്‍ ഒരുക്കിയ ഉണ്ണിയപ്പം മുതല്‍ ഹല്‍വ വരെയുണ്ടാകും സദ്യയില്‍.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചക്ക, മാങ്ങ വിഭവങ്ങളാണ് പ്രദര്‍ശനത്തില്‍. പഴവര്‍ഗങ്ങളുടെ തൈകളും വില്‍ക്കുന്നുണ്ട്. പ്രദര്‍ശനം പതിനാറിന് സമാപിക്കും.