കനാലിൽ കുടുങ്ങിയ മ്ലാവിനെ നാട്ടുകാരും വനപാലകരും ചേർന്ന് രക്ഷപ്പെടുത്തി

എറണാകുളം അങ്കമാലിക്കടുത്ത് മൂക്കന്നൂരിൽ കനാലിൽ കുടുങ്ങിയ മ്ലാവിനെ നാട്ടുകാരും വനപാലകരും ചേർന്ന് രക്ഷപ്പെടുത്തി. വീഴ്ചയുടെ ആഘാതത്തിൽ പരുക്കേറ്റ മ്ലാവിനെ മുറിവുണങ്ങിയ ശേഷം കാട്ടിലേക്ക് തിരിച്ചു വിടുമെന്ന് വനംവകുപ്പ് അറിയിച്ചു.

കാട്ടിൽ നിന്ന് വെളളം കുടിക്കാൻ ഇറങ്ങിയതാണ് മ്ലാവ്.  പക്ഷേ കനാലിൽ കുടുങ്ങി. കാഴ്ച കാണാൻ ആളും കൂടിയതോടെ വെളളത്തിൽ തലങ്ങും വിലങ്ങും ഓട്ടമായി.ഇതിനിടെ കനാലിൽ ചാടിയ നാട്ടിലെ രണ്ടു വിരുതൻമാർ മ്ലാവിനെ പിടിച്ചു കെട്ടി.

വനംവകുപ്പു കൊണ്ടുവന്ന പെട്ടിഓട്ടോയിൽ കാലടി മൃഗാശുപത്രിയിലെത്തിച്ച മ്ലാവിനെ പരുക്കുകൾ ഭേദമായാലുടൻ തിരികെ കാടുകയറ്റും.