പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സിപിഎം എറണാകുളം ജില്ലയിൽ നിർമിച്ചു നൽകുന്ന വീടുകളുടെ നിർമാണം പൂർത്തിയാകുന്നു. ഒരു വർഷത്തിനുള്ളിൽ സിപിഎം സംസ്ഥാനത്ത് രണ്ടായിരം വീടുകൾ നിർമിച്ചു നൽകുമെന്ന് പിബി അംഗം എസ്.രാമചന്ദ്രൻപിള്ള പറഞ്ഞു.
ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി മുപ്പത് വീടുകളാണ് സിപിഎം എറണാകുളം ജില്ലാകമ്മിറ്റി നിർമിച്ചു നൽകുന്നത്. ആദ്യ വീടിന്റെ താക്കോൽ ദാനം ജില്ലാ സെക്രട്ടറി പി.രാജീവ് നിർവഹിച്ചു.
പോളിറ്റ് ബ്യൂറോ അംഗം എസ്.രാചന്ദ്രൻ പിള്ള ഗൃഹപ്രവേശന ചടങ്ങിൽ പങ്കാളിയായി. നാലു വീടുകളുടെ പണി അവസാനഘട്ടത്തിലണ്. മറ്റു വീടുകളുടെ നിർമാണം പാർട്ടി കോൺഗ്രസിന് മുൻപ് പൂർത്തികരിക്കും.