ശ്രീരാഗ സന്ധ്യയിൽ എം.കെ.അർജുനന് ആദരം

  അൻപത് വയസിന് മുകളിൽ പ്രായമുള്ള ഇരുപത്തിയഞ്ച് കലാകാരൻമാരാണ് ശ്രീരാഗ സന്ധ്യ എന്ന സംഗീത കൂട്ടായ്മയിൽ പങ്കെടുത്തത്. 

 വേണ്ടത്ര വേദികൾ ലഭിക്കാതെ പോയ ഇരുപത്തിയഞ്ച് കലാകാരൻമാർ. അവർക്ക് വേദിയൊരുക്കിയത് നായരമ്പലത്തെ ശ്രീരാഗം കൾച്ചറൽ ഗ്രൂപ്പ്. പ്രായം അൻപത് കടന്നവർ മുതൽ എൺപതിനോട് അടുത്തവർ വരെ വേദിയിൽ സജീവമായി. സംഗീത കൂട്ടായ്മയുടെ ഭാഗമായി മുതിർന്ന സംഗീത സംവിധായകൻ എം.കെ.അർജുനനെ ആദരിച്ചു.