കളിമണ്ണില്‍ നിര്‍മിച്ച ഭീമന്‍ കുടം ഡല്‍ഹിയില്‍ നിന്ന് ഗുരുവായൂരില്‍ എത്തിച്ചു. അലങ്കാരത്തിനായി വീടിന്റെ മുമ്പില്‍ സ്ഥാപിക്കാനാണ് ഭീമന്‍ കുടം നിര്‍മിച്ചത്.
ഈ കുടത്തിന് 250 കിലോ തൂക്കം വരും. അഞ്ചടി ഉയരവും. രാജസ്ഥാന്‍കാരനായ ഭുവനേശ്വര്‍ പ്രജാപതിയാണ് ഇതുനിര്‍മിച്ചത്. ഡല്‍ഹിയില്‍ കരകൗശല പ്രദര്‍ശനത്തില്‍ ഇതു പ്രദര്‍ശിപ്പിച്ചിരുന്നു. അഞ്ചു വര്‍ഷമെടുത്താണ് ഈ കുടം നിര്‍മിച്ചത്. കപ്പല്‍ മാര്‍ഗം ഡല്‍ഹിയില്‍ നിന്ന് കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ എത്തിച്ചു.
സ്വകാര്യ വ്യക്തിയാണ് വീടിന്റെ മുറ്റത്ത് ഇതു സ്ഥാപിക്കാന്‍ വാങ്ങിയത്. ശില്‍പിയും കുടത്തോടൊപ്പം ഗുരുവായൂരില്‍ എത്തി. ഇതിനോട് കിടപിടിക്കുന്ന കളിമണ്‍ കുടം കൊറിയയില്‍ നിര്‍മിച്ചതായി പറയുന്നു. അത്ര പെട്ടെന്നു പൊട്ടാത്ത കുടമാണിത്. വിവിധ വലിപ്പത്തിലുള്ള കളിമണ്‍ കുടങ്ങളും ഈ ശില്‍പിതന്നെ പണിതിട്ടുണ്ട്. കളിമണ്‍ നിര്‍മാണത്തെക്കുറിച്ച് ഗുരുവായൂരില്‍ ഒരു പരിശീലന കേന്ദ്രത്തിനും ശില്‍പിക്കു പദ്ധതിയുണ്ട്.