ഷംഷാബാദ് രൂപതയുടെ നിയുക്ത മെത്രാനായി നിയമിതനായ മാര്‍ റാഫേല്‍ തട്ടിലിന് തൃശൂര്‍ അതിരൂപത യാത്രയയപ്പുനല്‍കി. നിലവില്‍ തൃശൂര്‍ അതിരൂപത സഹായ മെത്രാനായിരുന്നു. ഇരുപത്തിയെട്ടു സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുത്തി രൂപികരിച്ച പുതിയ രൂപതയാണ് ഷംഷാബാദ്. 

ജനുവരി ഏഴിനാണ് മാര്‍ റാഫേല്‍ തട്ടില്‍ ഷംഷാബാദ് രൂപയുടെ മെത്രാനായി ചുമതലയേല്‍ക്കുന്നത്. സഹായമെത്രാനായി ദീര്‍ഘകാലം തൃശൂര്‍ അതിരൂപതയില്‍ സേവനം അനുഷ്ഠിച്ച ശേഷമാണ് പുതിയ ചുമതല. യാത്രയയ്പ്പു സമ്മേളനത്തില്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷനായിരുന്നു. 

പാലക്കാട് രൂപത അധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. മാര്‍ ജേക്കബ് തൂങ്കുഴി, മാര്‍ ടോണി നീലങ്കാവില്‍ , തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തൃശൂരിനോടുള്ള കടപ്പാട് വാക്കുകള്‍ക്ക് അതീതമാണെന്നു മറുപടി പ്രസംഗത്തില്‍ മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.