കൊച്ചിയിലെ ഓട്ടോ ഡ്രൈവർമാർക്ക് കിലയുടെ പരിശീലനം

മെട്രോയ്ക്കൊപ്പം സ്മാർട്ടാകാൻ ഒരുങ്ങുന്ന കൊച്ചിയിലെ ഓട്ടോ ഡ്രൈവർമാർക്ക് കിലയുടെ പരിശീലനം. 

ഓട്ടോകളെ മെട്രോയുടെ ഫീഡർ സർവീസാക്കി മാറ്റുന്നതിന് മുന്നോടിയായാണ് പരിശീലനം നൽകുന്നത്. പദ്ധതി അടുത്ത വർഷം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കെ.എം.ആർ.എൽ. 

മെട്രോ നഗരത്തിലെ ഓട്ടോറിഷ സവാരി അടിമുടി മാറാൻ പോവുകയാണ്. അതിന് മുന്നോടിയാണ് ഡ്രൈവർമാർക്കുള്ള ഈ പരീശീലനം.പതിനയ്യായിരം ഓട്ടോറിക്ഷകളെ ഓൺ ലൈൻ ടാക്സികളുടെ മാതൃകയിലേക്ക് കൊണ്ടുവരാനാണ് കെ.എം.ആർ.എൽ ലക്ഷ്യമിടുന്നത്. നഗരത്തിന്റെ എല്ലാ കോണുകളിൽനിന്നും ഒാട്ടോറിക്ഷകൾ തൊട്ടടുത്തുള്ള മെട്രോ സ്റ്റേഷനിലേക്ക് സർവീസ് നടത്തും. 

ആദ്യഘട്ടത്തിൽ മൂന്നൂറ് ഓട്ടോ ഡ്രൈവർമാർക്കാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ എംപ്ലോയിമെന്റ് പരിശിലനം നൽകുന്നത്.