കോട്ടയത്തെ ദമ്പതികളുടെ തിരോധാനം ദുരൂഹമായി തുടരുന്നു

കോട്ടയം മാങ്ങാനത്തെ ദമ്പതികളുടെ തിരോധാനം ദുരൂഹമായി തുടരുന്നു. മൂന്നു ദിവസം പിന്നിട്ടിട്ടും ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല. അതേസമയം ദമ്പതികളുടെ മകൻ ഇന്നലെ ആത്മഹത്യ ചെയ്തത് കുടംബാഗംങ്ങളെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചു. 

മാങ്ങാനം സ്വദേശിയായ കെ.എസ്.ഇ.ബി റിട്ടയേർഡ് അസ.സ്റ്റന്റ് എക്സിക്യൂട്ടീവ് എൻിജനീയർ പി.സി എബ്രഹാമിനെയും ഭാര്യ തങ്കംമ്മയെയും ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലർച്ച മുതലാണ് കാണാതായത്. ഇവരുടെ സ്കൂട്ടർ കോട്ടയം റെയിൽവെസ്റ്റേഷനിലെ പാർക്കിങ് ഗ്രൗണ്ടിൽ കണ്ടെത്തി. എന്നാൽ പിന്നീട് ഇവർ എങ്ങോട്ട് പോയി എന്നോ എന്ത് സംഭവിച്ചു എന്നതിനെപ്പറ്റിയോ ഒരുവിവരം പൊലീസിന് ലഭിച്ചിട്ടില്ല. മൊബൈൽ ഫോണും പണമടങ്ങിയ പഴ്സും ഇവർ എടുത്തിട്ടില്ല. മാസങ്ങൾക്ക് മുമ്പ് കുമരകത്തുനിന്നും കാണാതായ ദമ്പതികളുടെ വാർത്തയാണോ ഇത്തരത്തിലുള്ള ഒര നീക്കത്തിന് ഇവരെ പ്രേരിപ്പിച്ചതെന്നും പൊലീസ് സംശയിക്കുന്നു. 

അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ദമ്പതികളുടെ ഇളയമകൻ ടിൻസിയെ ഇന്നലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളെ കാണാതായതിനെത്തുടർ്നുള്ള മനോവിഷമാമാണ് ടിൻസിയുടെ ആത്മഹത്യയ്്ക്ക് കാരണമെന്നാണ് കരുതുന്നത്. കുടംബാംഗങ്ങളൾ തമ്മിൽ ഊഷ്മള ബന്ധമാണുണ്ടായിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം ടിൻസിയുടെ ഭാര്യ ഇന്നു കാവിലെ പെൺകുഞ്ഞിന് ജന്മം നൽകി.