കനത്തമഴ; കൊച്ചിയിൽ വീണ്ടും വെള്ളക്കെട്ട്

Thumb Image
SHARE

കൊച്ചിയിൽ വീണ്ടും വെള്ളക്കെട്ട്.കഴിഞ്ഞ രാത്രിയിൽ പെയ്ത കനത്ത മഴയിൽ മെട്രോ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. 

മഴക്കാലത്തിന് മുൻപായി ഓടകൾ നവീകരിക്കാഞ്ഞതും മെട്രോ നിർമാണത്തിന്റെ ഭാഗമായി ഓടകൾ നികത്തിയതുമാണ് വെള്ളക്കെട്ടിന് കാരണം. 

ഒറ്റമഴയിൽ തന്നെ മെട്രോ നഗരത്തിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെള്ളംക്കയറി. എം.ജി.റോഡ് അടക്കമുള്ള പ്രധാന പാതകളിലും എസ്ആർവി റോഡ് ഉൾപ്പടയുള്ള ഇടറോഡുകളിലും പതിവ് പോലെ വെള്ളം നിറഞ്ഞു. വീടുകളിലും കടകളിലും എടിഎം കൗണ്ടറുകളിലുമൊക്കെ വെള്ളംക്കയറി. വെള്ളക്കെട്ടിൽ കാൽനടയാത്രക്കാരും വലഞ്ഞു. ഇന്ന് കൂടി മഴ തുടർന്നാൽ സ്ഥിതി കൂടുതൽ വഷളാകും. 

MORE IN CENTRAL
SHOW MORE