വയലാര്‍ രാമവര്‍മയുടെ ഒാര്‍മകള്‍ക്ക് 42 വയസ്

Thumb Image
SHARE

കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മയുടെ ഒാര്‍മകള്‍ക്ക് നാല്‍പ്പത്തിരണ്ട് വയസ്. ഒരു പതിറ്റാണ്ടായിട്ടും നിര്‍മാണം പൂര്‍ത്തിയാക്കാത്ത സ്മൃതി മണ്ഡപത്തിന് മുന്നിലാണ് ഇക്കുറിയും കവിയുടെ ഒാര്‍മകളുടെ സമ്മേളനം. 

പാടിപ്പതിഞ്ഞപാട്ടുകളുടെ ഈണം ഇപ്പോഴുമുണ്ട് ഈ മണ്ണില്‍. വയലാറിന്റെ നാടകഗാനങ്ങളും വിപ്ലവഗീതങ്ങളും തേനൂറുന്നസിനിമാപാട്ടുകളും ഒാര്‍ത്തെടുത്ത് എത്തുന്നവരുടെ സംഗമമാണിത്. വിവധ സംഘടനകളുടെ നേതൃത്വത്തിലാണ് വയലാര്‍ ഒാര്‍മകള്‍ കൊണ്ടാടുന്നത്. ഫാന്‍സ് അസോസിയേഷന്റെ സ്മൃതിയാത്ര ഒാര്‍മദിനത്തില്‍ ഇപ്പോള്‍ മുടങ്ങാതെ എത്തുന്നുണ്ട് 

കവിയുടെ ഒാര്‍മകള്‍ക്കായി തുടങ്ങിയ സ്മൃതിമണ്ഡപം ഇപ്പോഴും പണിതീരാതെ കിടക്കുകയാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് നിര്‍മാണം തുടങ്ങിയത്. പണിപൂര്‍ത്തിയായില്ലെന്ന് മാത്രമല്ല പലയിടങ്ങളിലും മഴയത്ത് ചോർന്നൊലിക്കുന്നുമുണ്ട്. കവിയെ അവഗണിക്കുന്നതില്‍ കടുത്ത പ്രതിഷേധമുണ്ട് ആരാധകര്‍ക്കും . വയലാര്‍ രാമവര്‍മ ട്രസ്റ്റിന്റെ പ്രവര്‍ത്തനം ജന്മനാട്ടിലേക്ക് മാറ്റണമെന്നാണ് ഇവരുടെയെല്ലാം പ്രധാന ആവശ്യം 

MORE IN CENTRAL
SHOW MORE