ഉച്ചയൂണിനായി സ്കൂള്‍ കുട്ടികള്‍ നട്ടുനനച്ചുവളര്‍ത്തിയ പച്ചക്കറികള്‍ മൂന്നാംതവണയും മോഷണംപോയി. ആലപ്പുഴ കഞ്ഞിക്കുഴിയിലെ ശ്രീനാരായണ വിലാസം എല്‍.പി സ്കൂളിലെ കുട്ടികളുടെ അധ്വാനമാണ് കള്ളന്മാര് കവര്‍ന്നത്. ജൈവകൃഷിയിലെ മികവിന് പഞ്ചായത്തുതലത്തില്‍ രണ്ടുതവണ പുരസ്കാരം നേടിയ സ്കൂളിലെ കുട്ടികള്‍ക്കാണ് ഈ ദുര്‍ഗതി. നാലാംക്ലാസ് വിദ്യാര്‍ഥിനി കെ.എസ്.കൃഷ്ണപ്രിയ തയ്യാറാക്കിയ എന്റെ വാര്‍ത്ത
സ്കൂളില്‍ ഇടമില്ലാത്തതിനാല്‍ തൊട്ടടുത്ത പറമ്പിലാണ് ഞങ്ങള്‍ വിത്തുനട്ടത്. പ്രത്യേകം രൂപീകരിച്ച കര്ഷകസേനയാണ് കൃഷി പരിപാലിച്ചുപോന്നത്.
പക്ഷേ വിളവെല്ലാം ആരൊക്കെയോ കട്ടോണ്ടുപോയി. ഒരു ദിവസം രാവിലെ വന്നപ്പോള്‍ ഞങ്ങള്‍ക്ക് കരച്ചില് വന്നു. വോയിസ്.ഉച്ചയൂണിന് ഞങ്ങള്‍ക്ക് കഴിക്കാനുള്ള പച്ചക്കറികളാണ് മോഷണം പോയത്. ഇതാ ഈ മെനു ഇപ്പോള്‍ ചുവരിലേ ഉള്ളു, പാത്രത്തില്‍ ഇല്ല