കേക്ക് നിർമാണവും ഒരു കലയാണ്. നിറവും മണവും ഗുണവും ഒത്തുചേർന്നാൽ മാത്രമേ കേക്ക് രുചികരമാകൂ. ക്രിസ്തുമസിന് രണ്ടുമാസത്തിലധികം ഉണ്ടെങ്കിലും കേക്ക് നിർമാണം ആരംഭിച്ചു കഴിഞ്ഞു.
ഡ്രൈഫ്രൂട്ട്സ് ഉൾപ്പടെ ചേരുംപടിചേരേണ്ടത് എല്ലാം ചേരണം. എന്നാൽ മാത്രമെ നല്ല മുന്തിയ ഇനം കേക്കുണ്ടാകു. ലുലു മാരിയറ്റ് ഹോട്ടലിലെ കേക്ക് മിക്സിങ്ങിൽ ജീവനക്കാരും മറ്റ് ക്ഷണിക്കപ്പെട്ടവരും പങ്കാളികളായി.
ഇരുപത്തിഅയ്യായിരം പ്ലം കേക്കുകളാണ് നിർമിക്കുന്നത്. ഡിസംബർ ആദ്യവാരത്തോടെ കേക്കുകൾ വിപണയിലെത്തും. ലുലു ഹൈപ്പർ മാർക്കറ്റ് വഴിയാണ് വിൽപന.