E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

സ്വകാര്യ വ്യക്തികളുടെ കയ്യേറ്റത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി എളങ്കുന്നപ്പുഴയില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തി സ്വകാര്യ വ്യക്തികള്‍ നടത്തിയ കയ്യേറ്റത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ കോടതിയെ സമീപിച്ചു. റവന്യു രേഖകളിലടക്കം വ്യാപക ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. റവന്യു വകുപ്പ് അധികൃതരുടെ കൂടി അറിവോടെ നടത്തിയ കയ്യേറ്റം മനോരമ ന്യൂസാണ് പുറത്തു കൊണ്ടുവന്നത്. 

എളങ്കുന്നപ്പുഴ തെക്കന്‍മാലിപ്പുറം മേഖലയില്‍ ആശുപത്രി മാലിന്യങ്ങളും കെട്ടിടാവശിഷ്ടങ്ങവും ഉപയോഗിച്ച് പതിനഞ്ചേക്കറോളം തണ്ണീര്‍ത്തടം കയ്യേറ്റ മാഫിയ നികത്തിയ സംഭവം അടുത്തിടെ മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭൂമിയുടെ ഉടമാവകാശവുമായി ബന്ധപ്പെട്ട രേഖകള്‍ പഞ്ചായത്തിലും വില്ലേജ് ഓഫിസിലും നാട്ടുകാര്‍ തിരഞ്ഞെങ്കിലും ലഭിച്ച രേഖകളിലത്രയും ക്രമക്കേടുണ്ടെന്ന് ബോധ്യമായി. ഇതോടെയാണ് കയ്യേറ്റത്തെ പറ്റി വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്. 

കയ്യേറ്റത്തിനു പിന്നിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ ഇടപടെലിനെ കുറിച്ചും അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട റവന്യു രേഖകള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും വില്ലേജ് ഓഫിസ് അധികൃതരോ എളങ്കുന്നപ്പുഴ പഞ്ചായത്ത് അധികൃതരോ നല്‍കാന്‍ തയാറാകുന്നില്ലെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്.