തൃശൂര്‍ ആമ്പല്ലൂര്‍ ദേശീയപാതയ്ക്കരികില്‍ ബസ് കാത്തുനിന്ന കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കണ്ടെയ്്നര്‍ ലോറി പാഞ്ഞുകയറി ഇരുപതു പേര്‍ക്ക് പരുക്കേറ്റു. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്.
രാവിലെ എട്ടരയോടെയായിരുന്നു അപകടം. ആമ്പല്ലൂര്‍ ദേശീപാതയുടെ ഡിവൈഡറില്‍ കയറിയായിരുന്നു വിദ്യാര്‍ഥികള്‍ നിന്നിരുന്നത്. ഈ സമയം, പാഞ്ഞുവന്ന കണ്ടെയ്്നര്‍ ലോറി ആളുകള്‍ക്കിടയിലേക്ക് കയറി. ലോറിയുടെ കാബിനിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു ആളുകള്‍. പരുക്കേറ്റ ഇരുപതു പേരില്‍ ഒരാളുടെ പരുക്ക് അല്പം ഗുരുതരമാണ്. പുതുക്കാട് താലൂക്ക് ആശുപത്രിയിലും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പരുക്കേറ്റവര്‍ക്കു ചികില്‍സ നല്കി.
ആമ്പല്ലൂര്‍ ദേശീയപാതയോരത്തെ സര്‍വീസ് റോഡില്‍ ബസുകള്‍ നിര്‍ത്താറില്ല. ഡിവൈഡറില്‍ കയറിയാണ് ബസ് കാത്തുനില്ക്കുക. ജംക്ഷനിലെ സിഗ്നല്‍ ആണെങ്കില്‍ പതിവായി തകരാറിലും.