ആലുവ: നൊച്ചിമ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ സൗജന്യ കണ്ണടയും ചികിത്സാ ധനസഹായ വിതരണവും ഇന്നസെന്റ് എംപി ഉദ്ഘാടനം ചെയ്തു.
ചുരുങ്ങിയ കാലയളവിൽ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അവാർഡുകൾ നേടിയിട്ടുള്ള സംഘടനയാണ് തന്റെ മണ്ഡലത്തിലുള്ളതെന്നതിൽ സന്തുഷ്ടനാണെന്നു എംപി പറഞ്ഞു. സംഘനയ്ക്കു അദ്ദേഹം എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.
ചാരിറ്റി വിങ് പ്രസിഡന്റ് അഫ്സൽ കുഞ്ഞുമോൻ ആധ്യക്ഷ്യം വഹിച്ചു. അൻവർ സാദത്ത് എംഎൽഎ മുഖ്യ അതിഥിയായിരുന്നു. ചികിത്സാ ധനസഹായ വിതരണം എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സാജിത അബ്ബാസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ അസലഫ് പാറേക്കാടൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ സ്വപ്ന ഉണ്ണി, എടത്തല ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ആബിദ ഷെരീഫ്, എ എ. മാഹിൻ, റുക്കിയ റഷീദ്, ലെൻസ് ആൻഡ് ഫ്രെയിംസ് ഡയറക്ടർ മുഹമ്മദ് നയീം, ചാരിറ്റി വിങ് ഭാരവാഹികളായ റിയാസ് ഫസാൻ, ബിജു എൻ ബി , അബ്ദുൽ ജബ്ബാർ, ഷിബു പള്ളിക്കുടി, കബീർ തയ്യിലാൻ എന്നിവർ പ്രസംഗിച്ചു.