മനോരമ ന്യൂസ് എറണാകുളം സവാരിക്കു പിന്നാലെ നഗര റോഡുകളുടെ ശോച്യാവസ്ഥയുടെ പേരില്‍ ആരോപണ പ്രത്യാേരാപണങ്ങളുമായി ഭരണപ്രതിപക്ഷങ്ങള്‍. നഗര റോഡുകള്‍ പൊളിഞ്ഞതിന്റെ ഉത്തരവാദിത്തം കൊച്ചി കോര്പറേഷന് മാത്രമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവ് കുറ്റപ്പെടുത്തി. എന്നാല്‍ പൊതുമരാമത്ത് ധനവകുപ്പുകള്ക്കിടയിലെ ഏകോപനമില്ലായ്മയാണ് റോഡുകളെ തകര്‍ത്തതെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഹൈബി ഈഡന് തിരിച്ചടിച്ചു.
നഗരനിരത്തുകള്‍ പൊളിഞ്ഞതിന്റെ മുഖ്യഉത്തരവാദി കൊച്ചി കോര്പറേഷനാണെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവിന്റെ ആരോപണം. അതേസമയം പൊതുമരാമത്ത് വകുപ്പിന്റെയും ജിസിഡിഎയുടെയും കീഴിലുളള റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ നടത്തുമെന്നും ഭരണമുന്നണി നേതാവ് അവകാശപ്പെട്ടു.
എന്നാല്‍ പൊതുമരാമത്ത് വകുപ്പിന്റെ നിലപാടുകളാണ് റോഡുകളെ തകര്‍ത്തതെന്ന് എറണാകുളം എംഎല്‍എ ഹൈബി ഈഡന് തിരിച്ചടിച്ചു. റോഡ് അറ്റകുറ്റപ്പണിയുടെ കാര്യത്തില്‍ കൊച്ചി കോര്പറേഷന് വീഴ്ചയുണ്ടായിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് സമ്മതിച്ചു.
കോര്പറേഷന് ചുമതലയിലുളള റോഡുകളുടെ അറ്റകുറ്റപ്പണിക്ക് നടപടി തുടങ്ങിയെന്ന് പ്രതികരിച്ച മേയര്‍ മറ്റ് റോഡുകളുടെ കാര്യം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും അറിയിച്ചു.