ചികില്‍സിക്കാന്‍ സൗകര്യമില്ലെങ്കില്‍ നാട്ടില്‍ വികസനം നടപ്പായെന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരോഗ്യമേഖലയുടെ ഉന്നമനത്തിനായി നഴ്സുമാരുടെ 700 തസ്തികകള്‍ ഉടന്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷന്റെ വജ്രജൂബിലി സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം
ലാവ്്ലിന്‍ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശേഷം ആദ്യമായി ജില്ലയിലെത്തിയ മുഖ്യമന്ത്രിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉജ്വല സ്വീകരണമാണ് നല്‍കിയത്. അതിനുശേഷമായിരുന്നു കെ.ജി.എന്‍.എ വജ്രജൂബിലി സമ്മേളനത്തിലെ സമാപന പ്രസംഗം. ചികില്‍സ നല്കാന് കഴിഞ്ഞില്ലെങ്കില്‍ നാട്ടില്‍ വികസനം നടന്നുവെന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു പരിമിതികളുണ്ടെങ്കിലും സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.