ആലപ്പുഴയില്‍ അവസരങ്ങള്‍ക്കൊപ്പം വെല്ലുവിളികളും പ്രതീക്ഷിക്കുന്നതായി പുതിയ കലക്ടര്‍ ടി.വി.അനുപമ. ജില്ലയിലെ എല്ലാവിഷയങ്ങളും പഠിക്കാനാണ് ആദ്യശ്രമമെന്നും ചുമതലയേറ്റശേഷം അവര്‍ പ്രതികരിച്ചു
ഒാണാഘോഷവേളയായതിനാല് പുതിയ കലക്ടറുടെ വരവിന് ചെണ്ടകൊട്ടിന്റെ താളം അകമ്പടിയായി. നേരെ ഒാഫിസ് മുറിയിലേക്ക്. കലക്ടറുടെ താല്കാലിക ചുമതല വഹിച്ചിരുന്ന എഡിഎമ്മില്നിന്ന് അധികാരമേറ്റെടുത്തു. പുതിയ പദവിയില്‍ പ്രതീക്ഷകളും വെല്ലുവിളികളുമുണ്ടെന്ന് കലക്ടര്‍
ഭക്ഷ്യസുരക്ഷാ കമ്മിഷണറായിരിക്കെ ഉല്‍പ്പന്നങ്ങളില്‍ മായംകലര്‍ത്തിയ കമ്പനികള്‍ക്കതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുത്തതാണ് യുവ ഐ.എ.എസ് ഉദ്യോഗസ്ഥയായ ടി.വി. അനുപമയെ കേരളത്തിന് പ്രിയങ്കരിയായത്. പിന്നീട് സ്ഥാനംമാറി എത്തപ്പെട്ട സാമൂഹ്യനീതി വകുപ്പ് ഡയരക്ടര്‍ സ്ഥാനത്തുനിന്നാണ് ആലപ്പുഴയിലേക്കുള്ള വഴി