പാറ ഖനനത്തിന് അനുമതി നൽകിയ പഞ്ചായത്ത് ഭരണസമതിക്കെതിരെ ഒരു ഒറ്റയാൾ പ്രതിഷേധം. എറണാകുളം മുവാറ്റുപുഴ മാറാടി പഞ്ചായത്ത് ഓഫിസിന് മുന്നിലായിരുന്നു ഓട്ടോ ഡ്രൈവറുടെ വ്യത്യസ്തമായ പ്രതിഷേധം.
മാറാടി ഗ്രാമപഞ്ചായത്തിലെ മയിലാടുംപാറയിൽ പാറഖനനത്തിന് അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ് ഈ സമരം. പരിസ്ഥിതി പ്രവർത്തകനും ഓട്ടോ ഡ്രൈവറുമായ എം.ജെ.ഷാജി പന്ത്രണ്ട് മണിക്കൂറാണ് മരകുരിശിൽ പ്രതിഷേധിച്ചത്.
സ്വകാര്യ വ്യക്തിക്ക് പാറ ഖനത്തിന് അനുമതി നൽകിയ പഞ്ചായത്ത് ഭരണസമതിക്കെതിരെ നാട്ടുകാർ നടത്തിയ സമരം പരാജയപെട്ടതോടെയാണ് ഒറ്റയാൾ പ്രതിഷേധവുമായി ഷാജി മുന്നിട്ടിറങ്ങിയത്. നിരവധി ഒറ്റയാൾ സമരം നടത്തി ശ്രദ്ധനേടിയിട്ടുള്ളയാളാണ് ഷാജി.