അണ്ടര്‍ പതിനേഴ് ഫുട്ബോള്‍ ലോകകപ്പിന് മുന്‍പായി കൊച്ചി മെട്രോ മഹാരാജാസ് സ്റ്റേഷന് വരെ നീട്ടുമെന്ന് കെ.എം.ആര് .എല്‍ എം.ഡി ഏലിയാസ് ജോര്‍ജ്. ലോകത്തെ മികച്ച മെട്രോകളില്‍ ഒന്നാണ് കൊച്ചി മെട്രോയെന്ന് ഇതിനകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ടൂറിസ്റ്റ് ഫ്രണ്ട്്ലിയായി മെട്രോയെ മാറ്റിയെടുക്കാനുള്ള പദ്ധതിക്കള്ക്കും തുടക്കമായതായി ഏലിയാസ് ജോര്‍ജ് വ്യക്തമാക്കി.
സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ മഹരാജാസ് വരെയുള്ള കൊച്ചി െമട്രോയുടെ യാത്ര സഫലമാകും. അതായത് അണ്ടര്‍ 17 ഫുട്്ബോള്‍ ലോകകപ്പിന് മുന്നോടിയായി.
ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് കൊച്ചിയിലേക്ക് എത്തുന്നത്. ഈ സാധ്യത മെട്രോയ്ക്ക് പ്രയോജനപ്പെടുത്തുക വലിയ ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി ചുവര്‍ചിത്രങ്ങളും ലോകസാഹിത്യവുമെല്ലാം മെട്രോ സ്റ്റേഷനുകളില്‍ നിറയും. ചങ്ങമ്പുഴ നഗര്‍ മെട്രോ സ്റ്റേഷനിലെത്തിയ ചുവര് ചിത്രങ്ങള്‍ നേരില്‍ കണ്ടശേഷമായിരുന്നു ഏലിയാസ് ജോര്‍ജിന്റെ പ്രതികരണം.