പഴക്കമേറിയെന്ന് കരുതി പലതും ഉപേക്ഷിക്കുന്ന പതിവ് നമുക്കുണ്ട്. എന്നാൽ പഴമയുടെ നന്മകൾ പലതും പകരം വന്ന പുതിയതിനൊന്നുമില്ലെന്ന നാം മറക്കരുത്. വീടിൻറെ കാര്യത്തിലും ഇത് വളരെ ശരിയാണ്. കാലം ഏൽപ്പിച്ച പരുക്കുകൾ പരിഹരിച്ച് കാലഘട്ടത്തിന് അനുസരിച്ച് ഒന്ന് മോടിപിടിപ്പിച്ചെടുത്താൽ അതിന്‍റെ ഭംഗി ഒന്ന് വേറെ തന്നെയാണ്. അത്തരമൊരു വീടിന്റെ പുനർജന്മം കാണാം.