TOPICS COVERED

ഓണ്‍ലൈന്‍ ഓട്ടോ–ടാക്സി ആപ്പായ കേരള സവാരി റീ ലോഞ്ച് ചെയ്ത് സര്‍ക്കാര്‍. ആദ്യം ലോഞ്ച് ചെയ്ത ആപ്പ് പരാജമായതോടെയാണ് കേരള സവാരി ആപ്പ് പുതുക്കി ഇറക്കിയത്. രാജ്യാന്തര ഓണ്‍ലൈന്‍ ടാക്സ് ആപ്പുകളെക്കാള്‍ യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും കൂടുതല്‍ ഗുണകരമാകുന്നതാണ് കേരള സവാരി ആപ്പ് എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

മുഖം മിനുക്ക് വീണ്ടും വരികയാണ് കേരള സവാരി ആപ്പ്.  ഒരിക്കല്‍ യാത്രക്കാരും ഡ്രൈവര്‍മാരും താല്പര്യം കാണിക്കാത്തെ പരാജയപ്പെട്ട കേരള സവാരി ആപ്പിനെ  കൂടുതല്‍ സാങ്കേതിക മികവോടെയാണ് ഇത്തവണ പുറത്തിറക്കിയത് . ചെലുവു കുറഞ്ഞ സുരക്ഷിതയാത്രക്കായി തൊഴില്‍വകുപ്പ് തയാറാക്കിയ   കേരള സവാരി നേരത്തെ  ഓടിതുടങ്ങും മുന്‍പേ പഞ്ചറായിരുന്നു. അതിനാല്‍ വലിയ ആഡംബരമില്ലാതെയാണ് ഇത്തവ വീണ്ടും ലോഞ്ച് ചെയ്തത് .    പുതിയ ലോഗോയിലാണ് ആപ്പ് എത്തിയിരിക്കുന്നത്.  കൂടുതല്‍ ഡ്രൈവര്‍മാര്‍ ഇത്തവണ ആപ്പിനോട് താല്പര്യം കാട്ടിയുണ്ടെന്ന് ലേബര്‍ കമ്മീഷ്ണര്‍ സഫ്ന നസുറുദീന്‍ പറഞ്ഞു.

സാങ്കേതിക പ്രശ്നനങ്ങാളായിരുന്നു നേരത്തെ ആപ്പ് യാത്രക്കാര്‍ ഉപേക്ഷിക്കാന്‍ കാരണം. ഇതിനെ മറികടന്നുകൊണ്ട് പുതിയ ആപ്പ് വരുമ്പോള്‍ അത് ജനങ്ങള്‍ സ്വീകരിക്കുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ . നഗരങ്ങള്‍ക്ക് പുറമേ ഗ്രാമങ്ങളിലേക്കും കേരള സവാരി വൈകാതെ എത്തും.

ENGLISH SUMMARY:

Kerala Savari is relaunched by the government with new features. The app aims to provide a safe and affordable taxi service to passengers while benefiting drivers more than international online taxi apps.