എവസ്റ്റ് ആദ്യമായി കീഴടക്കിയ ടെന്‍സിംഗിനും രണ്ടു വട്ടം കീഴടക്കിയ നവാംഗ് ഗൊമ്പുവിനൊപ്പം മറ്റൊരു കൊടുമുടിയായ കാഞ്ചന്‍ജംഗ ഒരു മലയാളി കയറിയിട്ടുണ്ട്. ആ ചരിത്രനേട്ടത്തിന് ഇന്ന് അന്‍പത് വര്‍ഷമാകുന്നു. തിരുവനന്തപുരം സ്വദേശിയായ എസ് പ്രദീപാണ് പത്തൊന്‍പതാമത്തെ വയസില്‍  ടെന്‍സിങ്ങിനൊപ്പം മൂന്നാമത്തെ വലിയകൊടുമുടിയായ കാഞ്ചന്‍ജംഗ കീഴടക്കിയത്.

1975 നവംബര്‍ 29 ന് മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ച വര്‍ത്ത ഇങ്ങനെ തുടങ്ങുന്നു. ‘ഒരു മലയാളി കൂടി ഇതാ ഹിമാലയത്തിലെ ഒരു കൊടുമുടി കീഴടക്കി മടങ്ങിയെത്തിരിക്കുന്നു. കൊല്ലം എസ് എന്‍ കോളജ് ഫൈനല്‍ ഇയര്‍ ബിഎസ് സി വിദ്യാര്‍ഥി എസ് പ്രദീപ്’. ആ ചരിത്ര യാത്രക്ക് ഇന്ന് 50 വയസ്. 75 ഒക്ടോബര്‍ 19ന് ടെന്‍സിങ്ങിനൊപ്പം കാഞ്ചന്‍ജംഗ കീഴടക്കിയത് ഇന്നലത്തെ പോലെ പ്രദീപിന്‍റെ ഓര്‍മകളില്‍ തിളങ്ങുന്നുണ്ട്. കൊടുമുടിയുടെ മുകളിൽ ദേശീയപതാക നാട്ടിയ ശേഷം ടെൻസിംഗുമൊത്ത് എടുത്ത ഫോട്ടോ അമൂല്യനിധിയായി പ്രദീപ് സൂക്ഷിച്ചിട്ടുണ്ട്.

ഏറെ കഠിമായിരുന്നു കാഞ്ചന്‍ജംഗയിലേക്കുള്ള യാത്രയെന്ന് പ്രദീപ് പറയുന്നു. അന്ന് കൊല്ലം എസ്.എൻ കോളേജിൽ അവസാനവർഷ ബി.എസ്.സി മാത്തമാറ്റിക്സ് വിദ്യാർത്ഥിയായിരുന്നു പ്രദീപ്. ഡാർജിലിംഗിലുള്ള ഹിമാലയൻ മൗൺട്ടെനിയറിങ് ഇൻസ്റ്റിറ്റ്യൂട്ട് വഴി പരിശീലനം നേടിയാണ് കാഞ്ചൻജംഗ കയറിയത്. ഫീല്‍ഡ് ഡയറക്ടറായിരന്ന ടെന്‍സിങ്ങിന്‍റെ ഉപദേശങ്ങള്‍ യാത്രകള്‍ക്ക് മുതല്‍കൂട്ടായി.

അപകടരമായതിനാൽ വീട്ടിൽ പറയാതെയായിരുന്നു പർവതാരോഹണങ്ങൾ. പത്രവാർത്തയിലൂടെയാണ് വീട്ടിലറിയുന്നത്.  സിവിൽ എൻജിനിയറിംഗിൽ ബിരുദമെടുത്ത് വിദേശത്തായിരുന്ന പ്രദീപ് ഇന്ന് കണ്‍സെട്രക്ഷന്‍ കമ്പനി നടത്തുകയാണ്.

ENGLISH SUMMARY:

Kangchenjunga climb marks 50 years since S Pradeep, a Malayali, conquered the formidable peak. This achievement highlights Pradeep's remarkable journey and the enduring legacy of his mountaineering feat alongside Tenzing Norgay.