വിവാഹവും പ്രണയവും സിംഗിള്‍ ലൈഫും വ്യക്തിഗതമാണ്. ചിലര്‍ വിവാഹം കഴിച്ച് ജീവിക്കും, ചിലര്‍ പ്രണയിച്ച് ജീവിക്കും എന്നാല്‍ ചിലര്‍ ആജീവനാന്തം വിവാഹവും പ്രണയവുമൊന്നുമില്ലാതെ ജീവിക്കും. എന്നാല്‍ പൊതുവെ സിംഗിള്‍ ലൈഫിനോട് സമൂഹത്തിന് ഒരു താല്‍പര്യക്കുറവുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഹോളിവുഡ് നടി ചാര്‍ലീസ് തെറോണ്‍ തന്‍റെ സിംഗിള്‍ ജീവിതത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുന്നത്. 

താന്‍ ഒരു 26കാരനുമായി ഈയടുത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. അത് മനോഹരമായിരുന്നു എന്നായിരുന്നു നടി പറഞ്ഞത്. താന്‍ ഇത്രയും കാലം സിംഗിളായാണ് ജീവിച്ചത്. എന്നാല്‍ പ്രണയമൊന്നുമില്ലാത്ത ലൈംഗികബന്ധം എന്ന രീതി താന്‍ കണ്ടെത്തിയത് തന്‍റെ നാല്‍പതുകളിലാണ്. ഇത് തനിക്ക് വളരെ സ്വാതന്ത്ര്യം നല്‍കുന്നു. ഇനി വിവാഹത്തെക്കുറിച്ചോ ഒരാളുടെ കൂടെയുള്ള ജീവിതത്തെക്കുറിച്ചോ ചിന്തയില്ലെന്ന് നടി വ്യക്തമാക്കി.

മാഡ് മാക്സ് ഫ്യൂരിയോസ പോലുള്ള സിനിമകളിലൂടെ പ്രശസ്തയായ തെറോണ്‍ ‘Call Her Daddy podcast’ എന്ന പോഡ്കാസ്റ്റില്‍ 2025ല്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍  വൈറലായിക്കൊണ്ടിരിക്കുന്നത്. പഴയ പോഡ്കാസ്റ്റ് കുത്തിപ്പൊക്കിയതോടെ നടിയുടെ ജീവിതരീതി വീണ്ടും ചര്‍ച്ചയായി. ഇതോടെ ദ് ഡ്ര്യൂ ബാരിമോര്‍ ഷോ എന്ന പരിപാടിയില്‍ നടിയോട് വ്യക്തിജീവിതത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും ചോദ്യമുയര്‍ന്നു. താന്‍ പറയുന്നത് തമാശയായി ചിലര്‍ക്ക് തോന്നിയേക്കാമെന്നും ഒരാളുടെയും കൂടെ സ്ഥിരമായി താമസിക്കുക എന്നത് തനിക്ക് ചിന്തിക്കാനാവില്ലെന്നും നടി വ്യക്തമാക്കി. 

തനിക്ക് രണ്ട് പെണ്‍മക്കളാണ്. താന്‍ പണ്ട് ആരെങ്കിലുമായി റിലേഷന്‍ ആയാല്‍ തന്‍റെ മക്കള്‍ തന്‍റെ ബന്ധത്തെക്കുറിച്ചും മറ്റും ചോദിക്കാറുണ്ടായിരുന്നു, അവര്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ടായിരുന്നു എന്ന് നടി പറഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ രീതിയില്‍ അവര്‍ക്ക് അത്തരം ആശങ്കകളില്ല എന്ന് നടി വ്യക്തമാക്കി. 2012ലും 2015ലുമാണ് നടി രണ്ട് കുട്ടികളെ ദത്തെടുത്തത്. 

ENGLISH SUMMARY:

Charlize Theron's single life perspective is gaining attention. The Hollywood actress discussed her personal choices regarding relationships and singled out a recent sexual encounter that was fulfilling without romantic commitment, highlighting the freedom this offers her.