crack-knucle

TOPICS COVERED

ആളുകളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു കാര്യമാണ് ഞൊട്ട ഒടിക്കുന്നത്. സമ്മര്‍ദത്തിലായിരിക്കുമ്പോഴോ, പിരിമുറുക്കം അനുഭവപ്പെടുമ്പോഴോ ബോറടിച്ചിരിക്കുംമ്പോഴോ  അല്ലെങ്കില്‍ ഒരു ശീലമായത് കൊണ്ടോ ഒക്കെ ഇങ്ങനെ ചെയ്യുന്നവരുണ്ട്. ചിലര്‍ക്ക് ഇത് മനസിന് ഒരു തൃപ്തി നല്‍കും. എന്നാല്‍ ഇങ്ങനെ എപ്പോഴും ഞൊട്ടയൊടിക്കുന്നത് എല്ലുകള്‍ ഒടിയാനോ ആര്‍ത്രൈറ്റിസ് പോലുള്ള സന്ധി രോഗങ്ങള്‍ക്ക് കാരണമാകുമെന്നും വിശ്വസിക്കുന്നവരുണ്ട്.

എന്നാല്‍ എന്തുകൊണ്ടായിരിക്കും ഞൊട്ടയൊടിക്കുംമ്പോള്‍ ശബ്ദം വരുന്നത്? ഇത് ശരീരത്തിന് ദോഷകരമാണോ?  എന്നാല്‍ ഇത് യഥാര്‍ഥത്തില്‍  സന്ധികളെ ദുര്‍ബലമാക്കുന്നില്ല. ശരീരത്തില്‍ വിരലുകള്‍ക്കിടയിലും മറ്റ് സന്ധികള്‍ക്ക് ഇടയിലും ഉള്ള ഒരു ദ്രാവകമാണ് സിനോവിയല്‍ ഫ്ലൂയിഡ്.

ഈ ദ്രാവകത്തില്‍ ഓക്സിജനും കാര്‍ബണ്‍ഡോ ഓക്സൈഡും അടങ്ങിയിട്ടുണ്ട്. ഞൊട്ടയൊടിക്കുംമ്പോള്‍ ഈ ദ്രാവകത്തിലെ പ്രഷര്‍ കുറയും അങ്ങിനെ ഇത് വായു കുമിളകളായി മാറി ആ കുമിളകള്‍ പൊട്ടുന്ന ശബ്ദമാണ് നമ്മള്‍ കേള്‍ക്കുന്നത്. പിന്നീട് ഈ കുമിള തിരിച്ച് സിനോവിയല്‍ ഫ്ലൂയിഡില്‍ തന്നെ ലയിച്ചുചേരും. എന്നാല്‍ ഈ കുമിളകള്‍ പൊട്ടുന്നു എന്നത് കൊണ്ട് സന്ധികള്‍ക്ക് ഒന്നും സംഭവിക്കുന്നില്ല. 

അതിനാല്‍തന്നെ ഞൊട്ട ഒടിക്കുന്നത് സുരക്ഷിതമാണ് സാധാരണയായി വേദനയോ വീക്കമോ ഉണ്ടാകില്ല. എന്നാല്‍ ഇങ്ങനെ എന്തെങ്കിലും ഉണ്ടാവുകയാണെങ്കില്‍ ലിഗമെന്റില്‍ പരുകക്കുള്ളതുകൊണ്ടോ സന്ധി വീക്കം കൊണ്ടാ ആകാം. പലരും ദിവസം മുഴുവൻ ഇടയ്ക്കിടെ ഞൊട്ടയൊടിക്കാറുണ്ട്. ഇത് സമ്മര്‍ദം കുറയ്ക്കാനും താല്‍ക്കലികമായുള്ള മാനസീക ആശ്വാസത്തിനും കാരണമാകുന്നുണ്ട്. എന്നാല്‍ പതിവായി ഇങ്ങനെ ചെയ്യുന്നത് അത്ര നല്ലതല്ല എന്നാണ് വിദഗ്ദാഭിപ്രായം.

ENGLISH SUMMARY:

Finger cracking is a common habit with mixed opinions about its safety. It's generally considered safe, but excessive or painful cracking may indicate underlying joint issues.