ജപ്പാനിലേക്ക് പോയാല്‍ കുട്ടികള്‍ക്ക് നൈക്ക്, പീക്കാച്ചു, പുഡിങ് പോലുള്ള വ്യത്യസ്ഥമായ പോരാകും കേള്‍ക്കുക. വളരെ ചുരുക്കം ആളുകള്‍ മാത്രമേ ഇത്തരം പേരുകള്‍ ഉപയോഗിക്കാറുള്ളു എങ്കിലും ഇനി മുതല്‍ ഇത്തരം 'കിരാകിരാ' അതായത് മിന്നിത്തിളങ്ങുന്ന പേരുകള്‍ വേണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. പുതിയ പേരുകള്‍ക്കായുള്ള പരക്കംപാച്ചിലില്‍ ആളുകള്‍ ജപ്പാന്റെ പരമ്പരാഗത പേരുകള്‍ മറക്കുന്നു എന്നാണ് അധികൃതരുടെ വാദം.
പ്രധാനമായും ആശുപത്രികള്‍, സ്കൂളുകള്‍ തുടങ്ങിയവയവര്‍ക്കെല്ലാം പേരുകള്‍ എങ്ങിനെ ഉച്ഛരിക്കണമെന്ന് അറിയാതെ ആശയക്കുഴപ്പം ഉണ്ടാകുന്നതും ഇത്തരം പേരുകള്‍ വേണ്ടന്ന് വയ്ക്കുന്നതില്‍ കാരണമായിട്ടുണ്ടെന്നും അധികൃതര്‍ വ്യത്കമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും.
എന്നാല്‍ ഈ തീരുമാനത്തിന് സമ്മിശ്ര പ്രതികരണമാണ് ആളുകള്‍ നല്‍കിയത്. ചിലര്‍ ഇതെല്ലാം ഒരാളുടെ വ്യക്തിപരമായ തീരുമാനമാണെന്ന് പറയുമ്പോള്‍ മറ്റുചിലര്‍ അവര്‍ രാജ്യത്തിന്റെ മക്കളല്ല മറിച്ച് രക്ഷിതാക്കളുടെ മക്കളാണെന്നും വ്യക്തമാക്കുന്നു. ചൈനീസ് ഭാഷയിലെ കഞ്ചി അക്ഷരങ്ങള്‍ ഉപയോഗിച്ച് പേരുകളിടുന്നതിനെയാണ് കിരാകിരാ എന്ന് വിശേഷിപ്പിക്കുന്നത്. ഈ ചൈനീസ് അക്ഷരങ്ങൾ നിലവിലുള്ള ജാപ്പനീസ് ഭാഷയുമായി കലർത്തിയതിനാൽ തന്നെ ഓരോ കഞ്ചി അക്ഷരവും പല രീതിയിൽ ഉച്ചരിക്കാൻ കഴിയും. ചില വാക്കുകള്‍ക്ക് പത്തില്‍ കൂടുതല്‍ ഉച്ചാരണങ്ങളുണ്ടെന്നും പറയുന്നു. ഇവ സന്ദര്‍ഭം, സൂചനകള്‍ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലാണ് മനസിലാക്കാന്‍ കഴിയുക. കിരാകിരാ പേരുകള്‍ 1980കള്‍ മുതല്‍ പ്രചാരത്തില്‍ വന്നു തുടങ്ങിയിട്ടുണ്ട്.
ഒരു അധ്യാപകനോ ഡോക്ടര്‍ക്കോ കുട്ടിയുടെ പേര് അതിന്റെ കഞ്ചി രൂപം നോക്കി എങ്ങനെ ശരിയായി ഉച്ചരിക്കണമെന്ന് മനസ്സിലാക്കാൻ പ്രയാസകരമാണ്. പലപ്പോഴും ചില കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ പേരായിരിക്കും രക്ഷിതാക്കള്‍ കുട്ടികള്‍ക്കായി തിരഞ്ഞെടുക്കുക. ഇനി കഞ്ചി ഉപയോഗിച്ചുള്ള പേര് ഇടുകയാണെങ്കില്‍ രക്ഷിതാക്കള്‍ അതിന്റെ യഥാര്‍ഥ ഉച്ചാരണം അധികൃതരെ അറിയിക്കണം. ഇനി അത് പറ്റില്ലെന്നാണെങ്കില്‍ ആ പേര് മാറ്റേണ്ടി വരും.
ജപ്പാനില്‍ ഇത്തരത്തിലുള്ള പേരിടല്‍ നിയമങ്ങള്‍ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുന്നത് ഇതാദ്യമായല്ല. ജപ്പാനിൽ ഇപ്പോഴും വിവാഹിതരായ ദമ്പതികൾക്ക് ഒരേ കുടുംബപ്പേര് പങ്കിടണമെന്ന് നിയമപരമായി വ്യവസ്ഥയുണ്ട്. ജപ്പാനിൽ സ്വവർഗ വിവാഹം നിയമപരമല്ലാത്തതിനാൽ, സാധാരണയായി ഭാര്യമാർ ഭർത്താവിന്റെ പേര് സ്വീകരിക്കുകയാണ് പതിവ്.