പ്രായം വെറും നമ്പര്‍ മാത്രമോ ? അങ്ങിനെയന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ബ്രിട്ടനിലെ ഒരു മുത്തശ്ശി.തന്‍റെ 102ാം പിറന്നാള്‍ ആകാശത്ത് പറന്നാണ് മുത്തശ്ശി ആഘോഷമാക്കിയത്. യു.കെ യിലെ മെനെറ്റ് ബെയ്ലിയാണ് തന്‍റെ പിറന്നാള്‍ സ്കൈ ഡൈവിംങ് നടത്തി ആഘോഷിച്ചത്. ഏഴായിരം അടി ഉയരത്തില്‍ നിന്നായിരുന്നു മെനെറ്റയുടെ ചാട്ടം. ഇതോടെ ബ്രിട്ടന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ സ്കൈഡൈവര്‍ ആയി മാറിയിരിക്കുകയാണ് മെനെറ്റ്.
ഡെയ്ലി മെയില്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് സ്കൈ ഡൈവിംങ് വിഡിയോ പങ്കുവച്ചത് . പരിശീലനകനൊപ്പം മെനറ്റ് വിമാനത്തില്‍ നിന്ന് ചാടുന്നതും പിന്നീട് ഭൂമിയില്‍ പറന്നിറങ്ങുന്നതും വിഡിയോയില്‍ കാണാം.മനോഹരമായ അനുഭവം എന്നായിരുന്നു സ്കൈഡൈവിംങ്ങിന് ശേഷം മെനറ്റിന്‍റെ പ്രതികരണം. ഒട്ടേറെ പേരാണ് വിഡിയോയ്ക്ക് താഴെ ആശംസകളുമായെത്തിയത്.