AI Generated Image

TOPICS COVERED

കൈ കൊണ്ട് ഭക്ഷണം കഴിക്കുക എന്നത് പല സ്ഥലങ്ങളിലും പാരമ്പര്യമായി പിന്‍തുടര്‍ന്നു വരുന്ന ഒരു രീതിയാണ്. എന്നാല്‍ മറ്റു ചില സ്ഥലങ്ങളില്‍ ഈ ശീലമേയില്ല. പാശ്ചാത്യ രാജ്യങ്ങളിൽ പലപ്പോഴും ഈ ശീലം അത്ര വൃത്തിയില്ലാത്തതായാണ് കണക്കാക്കപ്പെടുന്നത്.

കൈ ഉപയോഗിച്ച് ഭക്ഷണം കഴിച്ചാല്‍ ഗുണങ്ങള്‍  ഏറെയാണെന്നാണ് വിദഗ്ദാഭിപ്രായം. ഇങ്ങനെ ചെയ്യുമ്പോള്‍  ഭക്ഷണം സാവധാനത്തിലും ശ്രദ്ധയോടെയും കഴിക്കാന്‍ സാധിക്കുന്നു.അതായത് വേഗത്തില്‍ യന്ത്രസമാനമായ രീതിയില്‍ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുന്ന കട്ട്ലറി ഉപയോഗിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി, കൈകൊണ്ട് കഴിക്കുന്നത് സ്വാഭാവികമായും ഭക്ഷണം കഴിക്കുന്നിന്റെ വേഗത കുറയ്ക്കുന്നു.

ഭക്ഷണം കയ്യിലെടുത്ത് വായില്‍ വച്ച് ചവയ്ക്കുമ്പോള്‍ ദഹന എന്‍സൈമുകള്‍ ഉത്തേജിപ്പിക്കപ്പെടും. ഇത് വഴി ദഹനപ്രക്രിയ കൂടുതല്‍ സുഖമമാകും അത് മാത്രമല്ല ഇത് കുടലിനെ ദോഷകരമല്ലാത്ത സൂക്ഷ്മാണുക്കളുമായി സമ്പർക്കത്തിലാക്കുകയും പിന്നീട് രോഗപ്രതിരോധ സംവിധാനം കൂട്ടാന്‍ സഹായിക്കുകയും ചെയ്യുന്നു. 

പ്രതിരോധശേഷിയുള്ള സൂക്ഷ്മാണു സമൂഹത്തെ സൃഷ്ടിക്കാനും ഇത് സഹായിക്കുന്നെണ്ടാണ് വിദഗ്ദരുടെ കണ്ടെത്തല്‍. ശുദ്ധമായ കൈകളിൽ സ്വാഭാവികമായി കാണപ്പെടുന്ന സൂക്ഷ്മാണുക്കള്‍ മനുഷ്യ ശരീരത്തിന് ഗുണകരമാണ്. കൂടാതെ കൈകള്‍ ഉപയോഗിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ ഭക്ഷണത്തെക്കുറിച്ചുള്ള സംവേദനാത്മക ധാരണ കൂടുതലായിരിക്കും. 

മനസോടെ അറിഞ്ഞ് ഭക്ഷണം കഴിക്കാം എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഇത് വഴി അമിതമായി ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കാന്‍ കഴിയും മാത്രമല്ല ഭക്ഷണം കൂടുതല്‍ ആസ്വദിച്ച് കഴിക്കാനും സാധിക്കും. ചുരുക്കത്തിൽ കൈകൊണ്ട് ഭക്ഷണം കഴിക്കുക എന്നത് ഒരു പരമ്പരാഗത രീതിയേക്കാള്‍ കൂടുതല്‍  ആരോഗ്യകരമായ ഒരു പ്രവര്‍ത്തിയാണ്.

ENGLISH SUMMARY:

Eating with hands is an age-old tradition with numerous health benefits. It promotes slower, more mindful eating, aids digestion by stimulating digestive enzymes, and can even boost immunity by introducing beneficial microbes to the gut.