രുചിയൂറുന്ന ഓണവിഭവങ്ങൾ ഒരുക്കി അത്തം പത്തു രുചി ഫുഡ് ട്രക്കുമായി മഴവിൽ മനോരമ. ഓണരുചികൾ പരിചയപ്പെടുത്തുന്ന ഫുഡ് ട്രക്ക് 14 ജില്ലകളിലും എത്തും. കാർത്തിക് സൂര്യയും ആര്യദയാലും അതിഥികളായി എത്തുന്ന അത്തം പത്തു രുചി അത്തം മുതൽ തിരുവോണം വരെ സംപ്രേഷണം ചെയ്യും.
ഓണം എന്നാൽ രുചി വൈവിദ്യങ്ങളുടെ നാളുകളാണ്. നാവിൽ വെള്ളമൂറുന്ന പു തുസ്വാദകളുമായാണ് മഴവിൽ മനോരമ ഫുഡ് ട്രക്ക് 14 ജില്ലകളിലും എത്തുന്നത്. ട്വിങ്കൾ ശീതളും, രാജ് കലേഷുമാണ് അവതാരകർ
കൊല്ലം നീരാവിലെ എസ്എൻഡിപി യോഗം സ്കൂളിൽ നിന്നാണ് യാത്ര തുടങ്ങുന്നത്. ഇവിടെ വിവിധ രുചികൾ നാട്ടുകാർക്ക് പരിചയപ്പെടുത്തി. സംഗതി കളറാക്കാൻ കാർത്തിക് സൂര്യയും ആര്യദയാലും അതിഥികളായും എത്തുന്നുണ്ട്.