ജോലിക്കിടയില്‍ മടുപ്പും ഉന്മേഷക്കുറവും തോന്നുന്നത് സ്വാഭാവികമാണ്.നിരന്തരമുള്ള മീറ്റിംങ്ങുകള്‍,ടാര്‍ഗറ്റുകള്‍ തുടങ്ങിയവയെല്ലാം നിങ്ങളുടെ ടെന്‍ഷനും സ്ട്രസും വര്‍ധിപ്പിപ്പിച്ചേക്കാം.അതുകൊണ്ടുതന്നെ ജോലിയ്ക്കിടെ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ഊര്‍ജം വര്‍ധിപ്പിക്കാന്‍ സഹായിക്കും..ജോലിക്കിടെ കഴിക്കാവുന്ന ഹെല്‍ത്തി ലഘുഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ബദാം
ഊര്‍ജം നല്‍കാന്‍ വളരെയധികം സഹായകരമാണ് ബദാം.വൈറ്റമിന്‍ ഇയുടെയും കൊഴുപ്പിന്‍റെയും മിശ്രിതമാണ് ബദാമില്‍ അടങ്ങിയിരിക്കുന്നത്.ജോലിക്കിടെ ഓര്‍മശക്തി വര്‍ധിപ്പിക്കാനും കൂടുതല്‍ ശ്രദ്ധ ചെലുത്താനും ബദാം സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അത്കൊണ്ടുതന്നെ ജോലി ചെയ്യുന്ന ടേബിളില്‍ അല്‍പം ബദാം കരുതാം.
പഴങ്ങള്‍
നാരുകള്‍ നിറഞ്ഞ പഴങ്ങള്‍ ജോലിക്കിടെ കഴിക്കുന്നത് നല്ലതാണ്. ആപ്പിള്‍, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ ഇത്തരത്തില്‍ കഴിക്കാന്‍ നല്ലതാണ്. ഇത് തലച്ചോറിനെ കൂടുതല്‍ ഉത്തേജിപ്പിക്കുന്നു.
ഡാര്‍ക് ചോക്ലേറ്റ്
ഡാര്‍ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡുകള്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു..ജോലിയില്‍ ജാഗ്രത കാത്തുസൂക്ഷിക്കാനും ഇവ സഹായിക്കുന്നു.
റോസ്റ്റഡ് മഖാന
താമരവിത്തിനെയാണ് മഖാന എന്ന് പറയുന്നത്. പോപ്കോണ്‍ കഴിക്കുന്ന പോലെ എളുപ്പത്തില്‍ കഴിക്കാവുന്ന ഒന്നാണ് റോസ്റ്റഡ് മഖാന.ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന ഇവയില്‍ കലോറിയുടെ അളവ് കുറവാണ്.രക്തത്തില്‍ പഞ്ചസാസാരയുടെ അളവ് സന്തുലിതമാക്കാനും ഇത് സഹായിക്കുന്നു.