diwali-sweets

TOPICS COVERED

ശക്കര്‍ കെ ഖിലോണി. ലളിതമായി പറഞ്ഞാല്‍ പഞ്ചസാര രൂപം. ദസറ മുതല്‍ ദീപാവലി വരെ ലഭിക്കുന്ന മധുര പലഹാരം.  പഞ്ചസാര പാനി പലരൂപത്തിലുള്ള അച്ചിലൊഴിച്ച് ഉണ്ടാക്കുന്നു. പക്ഷികള്‍, മൃഗങ്ങള്‍, ക്ഷേത്ര മാതൃകകള്‍ അങ്ങനെ ഖിലോണി വഴിയരുകുകളില്‍ കൂട്ടിയിട്ട് വില്‍ക്കും. യു.പി കാന്‍പൂരാണ് ഇതിന്‍റെ കേന്ദ്രം.  കിലോകണക്കിന് ഉണ്ടാക്കി ഡല്‍ഹി അടക്കമുള്ളിടങ്ങളിലേക്ക് എത്തും. ദീപാവലി പൂജ കഴിഞ്ഞ് ഖിലോണി കിട്ടാനായി കാത്തു നില്‍ക്കുമായിരുന്നു ഉത്തരേന്ത്യയിലെ കുട്ടികള്‍. 

ജീവിത രീതികളിലും ആചാരങ്ങളിലുമെല്ലാം മാറ്റങ്ങള്‍ വന്നതോടെ ഖിലോണി പേരിന് മാത്രമായി. പൂജക്ക് ഉപയോഗിക്കാന്‍ മാത്രമായി വില്‍പന.പഞ്ചാസാര വിലയും ഖിലോണിയുടെ ഉല്‍പാദനം കുറച്ചു. അങ്ങനെ ഖിലോണിയെ തട്ടി ദീപാവലി മധുരമായി ചോക്ലേറ്റ് മാറിക്കൊണ്ടിരിക്കുകയാണ്.

ENGLISH SUMMARY: