AI Generated Images
മലയാളികളുടെ ഭക്ഷണശീലങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെളിച്ചെണ്ണ. കറികളുണ്ടാക്കാനും പലഹാരങ്ങളുണ്ടാക്കാനും എന്തിനേറെ ചമ്മന്തിക്കുപോലും വെളിച്ചെണ്ണ നിര്‍ബന്ധമാണ്. എന്നാല്‍ എണ്ണയുടെ അമിത ഉപയോഗം ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇത്തരം സാഹചര്യങ്ങളില്‍ വെളിച്ചെണ്ണയ്ക്കും കുക്കിംഗ് ഓയിലിനും പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ഒലിവ് ഓയില്‍. നിരവധി ആരോഗ്യഗുണങ്ങളുളള ഒന്നുകൂടിയാണ് ഒലിവ് ഓയില്‍. വിറ്റാമിൻ എ, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ധാരാളമായി ഒലിവ് ഓയിലില്‍ അടങ്ങിയിട്ടുണ്ട്. പാചകത്തിന് ഒലിവ് ഓയില്‍ ഉപയോഗിക്കുന്നതുകൊണ്ടുളള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.
ദഹനം മെച്ചപ്പെടുത്തും
ഒലീവ് ഓയിലില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
രക്തസമ്മർദ്ദം കുറയ്ക്കും
ഒലീവ് ഓയിലിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
ഒലീവ് ഓയില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പുഷ്ടമാണ്. ഇത് എൽഡിഎൽ കൊളസ്ട്രോള്‍ അഥവാ മോശം കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും എച്ച്ഡിഎൽ അഥവാ നല്ല കൊളസ്ട്രോളിന്‍റെ അളവ് കൂട്ടാനും സഹായിക്കും. അതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനാകും.
തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലത്
ഡയറ്റില്‍ ഒലീവ് ഓയില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അള്‍ഷിമേഴ്സ് പോലുളള രോഗങ്ങളെ ഒരു പരിധി വരെ അകറ്റിനിര്‍ത്താനും ഒലിവ് ഓയില്‍ സഹായിക്കും.
സ്‌ട്രോക്ക് സാധ്യത കുറയ്ക്കും
ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് സ്ട്രോക്ക് സാധ്യതകളെ കുറയ്ക്കാനും സഹായിക്കുന്നു.
വണ്ണം കുറയ്ക്കാന്‍
വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ഒലീവ് ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഉത്തമം
ഒലീവ് ഓയിലില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകളും ആന്‍റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തും. കൂടാതെ ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇയും ചര്‍മ്മത്തിന് നല്ലതാണ്.