അതിവേഗം വളരുന്ന കൊച്ചിയില്‍ വാഹന പാര്‍ക്കിങ്  പ്രശ്നത്തിന് പരിഹാരമായി ആധുനിക ബഹുനില പാര്‍ക്കിങ്. ഏഴ് സെന്‍റില്‍ 100 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന റോബോട്ടിക് പാര്‍ക്കിങ് സംവിധാനം കൊച്ചി മെട്രോ ഒരുക്കി. റെയില്‍വേയും കൊച്ചി കോര്‍പ്പറേഷനും സമാനമായ പാര്‍ക്കിങ് സംവിധാനം സജ്ജമാക്കുകയാണ്.