Image Credit: Facebook.com/MSArenaOfficial
ജിഎസ്ടി പരിഷ്കാരത്തിന് പിന്നാലെ വാഹന വിലയിൽ കുറവ് വരുത്തി മാരുതി സുസൂക്കി. ജിഎസ്ടി പരിഷ്കാരത്തിലെ കുറവ് പൂർണമായും ഉപഭോക്താക്കൾക്ക് കൈമാറുന്നതോടെ സ്വിഫ്റ്റിന് 1.06 ലക്ഷം രൂപ വരെ വിലകുറയും. പുതുക്കിയ വില സെപ്റ്റംബർ 22 മുതൽ നിലവിൽ വരും. കാറുകളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്നും 18 ശതമാനമായാണ് കുറച്ചത്. പെട്രോൾ, ഹൈബ്രിഡ് മോഡലിൽ 1200 സിസിക്ക് താഴെയുള്ള 4000 മില്ലിമീറ്റർ നീളമുള്ള വാഹനങ്ങളുടെയും ഡീസലിൽ 1500 സിസിയുള്ള വാഹനങ്ങളുടെയും ജിഎസ്ടിയാണ് 18 ശതമാനമായി കുറഞ്ഞത്.
ജനപ്രിയ ഹാച്ച്ബാക്കുകളിലൊന്നായ സ്വിഫ്റ്റിന് 1.06 ലക്ഷം രൂപയുടെ വരെ കുറയും. എൽഎക്സ്ഐ 1.2ലീറ്റർ എംടി മോഡലിന് 55,000 രൂപയാണ് കുറയുക. 5.94 ലക്ഷം രൂപയാണ് പുതിയ എക്സ്ഷോറൂം വില. വിഎക്സ്ഐ 1.2 ലീറ്റർ എംടിക്ക് 65,000 രൂപയും വിഎക്സഐ (ഒ) 1.2 ലീറ്റർ എംടിക്ക് 70,000 രൂപ വരെ കുറയും.
ആൾട്ടോ കെ10 മോഡലിന് പരമാവധി 53,000 രൂപ വരെ വില കുറയും. എസ്-പ്രസോയുടെ അടിസ്ഥാന മോഡൽ 3.90 ലക്ഷം രൂപ മുതൽ ലഭ്യമാകും. വിഎക്സ്ഐ (ഒ) സിഎൻജി 1ലീറ്റർ എംടി വേരിയന്‍റിന് 53,000 രൂപ വരെ കുറയും. വാഗണറിന് 64,000 രൂപ വരെയാണ് വില കുറയുക. 5.26 ലക്ഷം രൂപ മുതലാണ് വാഹനത്തിന്‍റെ പുതിയ എക്സ് ഷോറും വില ആരംഭിക്കുന്നത്. ജിഎസ്ടി പരിഷ്കാരത്തോടെ സെലേറിയോ 5.16 ലക്ഷം രൂപ മുതൽ ലഭ്യമാകും. വിഎക്സ്ഐ സിഎൻജി എംടി മോഡലിന് 63,000 രൂപ വരെ വില കുറയും.
ഡിസെയറിന് 84,000 രൂപ വരെയാണ് വില കുറയുക. സെഡ്എക്സ്ഐ സിഎൻജി മോഡലിനാണ് ഈ വില കുറവ്. വാഹനത്തിന്റെ അടിസ്ഥാന മോഡലിന്റെ എക്സ്ഷോറും വില 6.24 ലക്ഷം രൂപ മുതലാണ്. ഇഗ്നിസിന് 69,000 രൂപ വരെ വില കുറയും. 5.35 ലക്ഷം രൂപ മുതൽ എക്സ്ഷോറും വില ആരംഭിക്കും. ഇക്കോയ്ക്ക് 51,631 രൂപ വരെ വില കുറയും. 5.53 ലക്ഷം രൂപ മുതലാണ് എക്സ് ഷോറും വില. എർടിക 8.80 ലക്ഷം രൂപ മുതൽ ലഭിക്കും. കോംപാക്റ്റ് എസ് യുവിയായ ബ്രെസയ്ക്ക് 48,000 രൂപ വരെ കുറയും. ഫ്രോങ്ക്സിന് 1.11 ലക്ഷം രൂപ വരെയാണ് കുറഞ്ഞത്. ഓഫ് റോഡ് എസ് യുവിയായ ജിമ്നിയുടെ വിലയിൽ 52,000 രൂപയുടെ കുറവുണ്ട്