balayya-car

Image Credit: Facebook

വാഹനത്തിന് ഇഷ്ടപ്പെട്ട നമ്പര്‍ ലഭിക്കാന്‍ ലക്ഷങ്ങള്‍ മുടക്കുന്നവരുണ്ട്. സിനിമാതാരങ്ങള്‍ മാത്രമല്ല ബിസിനസുകാരും വാഹനപ്രേമികളുമെല്ലാം ഇഷ്ടനമ്പറിന് പിന്നാലെ പോകുന്നവരാണ്. ന്യൂമറോളജി പ്രകാരം ഭാഗ്യനമ്പറുകള്‍ കണ്ടെത്തി അത്തരം നമ്പറുകള്‍ വലിയ വിലകൊടുത്ത് വാങ്ങുന്നവരും നമുക്കിടയിലുണ്ട്. ഇപ്പോഴിതാ ലക്ഷങ്ങള്‍ മുടക്കി ഇഷ്ടനമ്പര്‍ സ്വന്തമാക്കിയ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നന്ദമുരി ബാലകൃഷ്ണയുടെ വാര്‍ത്തകളാണ് സൈബറിടത്ത് ശ്രദ്ധനേടുന്നത്.

ഹൈദരാബാദിലെ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അടുത്തിടെ നടത്തിയ ലേലത്തിലാണ് വലിയ വില കൊടുത്ത് തെലുങ്ക് ആരാധകരുടെ പ്രിയപ്പെട്ട ബാലയ്യ ഇഷ്ടനമ്പര്‍ സ്വന്തമാക്കിയത്. 0001 എന്ന ഫാന്‍സി നമ്പറാണ് നന്ദമുരി ബാലകൃഷ്ണ സ്വന്തമാക്കിയത്. ഇതിനായി ബാലയ്യ ചിലവാക്കിയതാകട്ടെ  7.75 ലക്ഷം രൂപയും. ഹൈദരാബാദിലെ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ലേലത്തിന് വലിയ പ്രതികരണമാണി ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 37.15 ലക്ഷത്തിന്‍റെ വരുമാനമാണ് ലേലത്തില്‍ നിന്ന് ആകെ ലഭിച്ചത്. അക്കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന തുക നല്‍കിയത് നന്ദമുരി ബാലകൃഷ്ണയാണ്.

ENGLISH SUMMARY:

Nandamuri Balakrishna splurges on fancy car number plate at Hyderabad auction; spends ₹7.75 lakh for this unique number