കാലാസസ്ഥ വ്യതിയാനം മനുഷ്യരെപ്പോലെ തന്നെ വാഹനങ്ങളേയും ബാധിക്കുന്ന കാലമാണ്. അതുകൊണ്ടു തന്നെ ചൂട് കാലത്ത് വാഹനങ്ങള്‍ക്കും ഏറെ ശ്രദ്ധ നല്‍കണം. . പ്രത്യേകിച്ച് സംസഥാനത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തില്‍. ഈ സമയം വാഹനങ്ങള്‍ക്ക് കൂടുതല്‍ പരിചരണം നല്‍കണം. അല്ലെങ്കില്‍ തീപിടിക്കുന്നതടക്കമുള്ള സാഹര്യവുമുണ്ട്.
നമുക്ക് തന്നെ ചില കാര്യങ്ങള്‍ പരിശോധിച്ച് മുന്‍കരുതലുകള്‍ എടുക്കാന്‍ സാധിക്കും. ആദ്യം ചെയ്യേണ്ടത് ബോണറ്റ് തുറന്ന് കൂളന്‍റ് പരിശോധിക്കുക എന്നതാണ്. ഏറ്റവും കൂടുതല്‍ ചൂടാകുന്നത് വാഹനത്തിന്‍റെ എന്‍ജിനാണ് അതുകൊണ്ട് തന്നെ കൂളന്‍റ് കൃത്യമായി നിലനിര്‍ത്തണം. ചൂട് സമയത്ത് എന്‍ജിന്‍ സാധാരണയില്‍ അധികം പ്രവര്‍ത്തിക്കും, കാരണം എസി ഇടാതെ ആരും വാഹനമോടിക്കാറില്ല, അതുമാത്രമല്ല ട്രാഫിക് സിഗ‌്‌നലിലൊ, കടയില്‍ കയറാന്‍ പോകുമ്പോഴോ ഒന്നും തന്നെ വാഹനം നിര്‍ത്തിയിടാറുമില്ല . ചൂടിനെ ചെറുക്കാന്‍ എസി പ്രവര്‍ത്തിപ്പിക്കുന്നത് തന്നെ കാരണം. അതിനാല്‍ കുളന്‍റ് പരിശോധിച്ച് കുറവാണങ്കില്‍ അത് ടോപ്പ് അപ്പ് ചെയ്യണം. ഓയിലിന്‍റെ നിലയാണ് രണ്ടാമത് പരിശോധിക്കേണ്ടത്. പതിനായിരം കിലോ മീറ്ററില്‍ ഓയില്‍ മാറിയാല്‍ മതി എന്ന് സര്‍വീസ് സെന്‍ററില്‍ നിന്നും പറഞ്ഞിട്ടുണ്ടെങ്കിലും, ഈക്കാലത്ത് അതിനു മുന്‍പ് തന്നെ ഓയില്‍ മാറ്റുന്നത് നന്നായിരിക്കും. വാഹനം ഓടുമ്പോള്‍ മാത്രമേ കിലോമീറ്ററില്‍ മാറ്റമുണ്ടാകൂ. പക്ഷേ വാഹനം സ്റ്റാര്‍ട്ടിക്കി നിര്‍ത്തുമ്പോഴല്ലാം എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഓയില്‍ ഉപയോഗിക്കപ്പെടുന്നുമുണ്ട്
ഡ്രൈവിങ് വേളയില്‍ ട്രാഫിക് സിഗ്നലിലോ, മറ്റാവശ്യങ്ങള്‍ക്കോ വേണ്ടി ഒരുമിനിറ്റിലധികം സമയം വാഹനം നിര്‍ത്തിയിടേണ്ടി വന്നാല്‍ എന്‍ജിന്‍ ഓഫാക്കുന്നത് നന്നായിരുക്കും. ഡ്രൈവിങ് വേളയില്‍ എയര്‍ കണ്ടീഷന്‍ ഓട്ടോമാറ്റിക് മോഡിനേക്കാള്‍ മാന്വല്‍ ആയി ഉപയോഗിക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുന്നത് ഒരു പരിധി വരെ എന്‍ജിന്‍ ചൂടാകുന്നത് കുറയ്ക്കുന്നു. യാത്രാ വേളയില്‍ മീറ്റര്‍ കണ്‍സോളിലെ എന്‍ജിന്‍ ടെമ്പറേച്ചര്‍ ഗേജില്‍ കണ്ണ് വയ്ക്കുന്നത് നന്നായിരിക്കും നന്നായിരുക്കും . ചൂട് ഒരു പരിധിക്കപ്പുറം കൂടിയാല്‍ ഉടന്‍ വാഹനം നിര്‍ത്തിയിടണം. എന്‍ജിന്‍ തണുത്ത് കഴിഞ്ഞ് അടുത്ത സര്‍വീസ് സെന്‍ററിലേക്ക് കൊണ്ടുപോകണം
അടുത്തതായി ടയറിന് എന്തങ്കിലും തകരാറുണ്ടോ പരിശോധിക്കുക. എതെങ്കിലും ഭാഗത്ത് പൊട്ടലോ, സൈഡ് ഉരഞ്ഞ് കേടായോ എന്നെല്ലാം. കൃത്യമായി പരിശോധിക്കണം കാരണം ചൂട് സമയത്ത് ചൂടായിക്കിടക്കുന്ന ടാര്‍ റോഡിലൂടെ പോകുമ്പോള്‍ ടയര്‍ ചൂടാകും, അപ്പോള്‍ തകരാറുള്ള ഭാഗം ബള്‍ജ് ചെയ്ത് പൊട്ടാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ സംഭവിക്കുന്നത് മൂലം വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇത് ഒന്നുമറിയാതെ എതിരെ വരുന്നവരേയും ബാധിക്കും . തേയ്മാനം ഉള്ള ടയറാണങ്കില്‍ കുറച്ചുകൂടി പോകട്ടെ എന്ന് കരുതി ടയര്‍ മാറ്റാതിരിക്കുന്നത് ആപത്താണ്. അത്തരം സാഹചര്യങ്ങളില്‍ ടയറുകള്‍ ഉടന്‍ മാറ്റുന്നത് നന്നായിരുക്കും.
എസിയും അനുബന്ധ ഘടകങ്ങളും പരിശോധിക്കണം. ഫില്‍റ്ററില്‍ അടിഞ്ഞുകൂടിയ പൊടിപടലങ്ങള്‍ നീക്കി വൃത്തിയാക്കുക. ഫില്‍റ്റര്‍ മാറ്റാന്‍ സമയമായാല്‍ ഉടന്‍, മാറ്റുന്നതാണ് നല്ലത്, അല്ലെങ്കില്‍ തണുപ്പ് ലഭിക്കാതെ വരും, എസി വെറുതെ പ്രവര്‍ത്തിക്കും അതിന്‍റെ ഗുണം ലഭിക്കില്ല . എസിയുടെ ഗ്യാസും കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണം.
ഇനി ഓട്ടോ ഇലക്ട്രിക് പാര്‍ട്‌സുകള്‍ പരിശേധിക്കുക. പഴയ വാഹനങ്ങളിലായാലും പുതിയ വാഹനങ്ങളിലായാലും പലരും പല മോഡിഫിക്കേഷനും വരുത്താറുണ്ട്, ഉദാഹരണം ഹോണുകള്‍ , ലൈറ്റുകള്‍, കൂടിയ ഓഡിയോ സിസ്റ്റങ്ങള്‍ എന്നിവ വാഹനങ്ങളില്‍ ഘടിപ്പിക്കാറുണ്ട്. പക്ഷേ അതിന് വേണ്ടി ചെയ്യുന്ന വയറിങ്ങുകള്‍ കൃത്യമായിയരിക്കണമെന്നില്ല, സെലൊ ടേപ്പോ, ഇന്‍സുലേഷന്‍ ടേപ്പോ ഒക്കെ വെച്ചാകാം വയറുകള്‍ യോജിപ്പിച്ചിരിക്കുന്നത്. ഇത് പലപ്പോഴും വാഹനങ്ങളില്‍ ഉരഞ്ഞോ ഷോട്ടായെ ചെറിയ സ്പാര്‍ക്ക് ഉണ്ടായി വാഹനം കത്താന്‍ ഇടവരും, അതിനാല്‍ കൃത്യമയ കണക്‌ടര്‍ ഉപയോഗിച്ചാണോ കേബിളുകള്‍ ചെയ്‌തിരിക്കുന്നത് എന്ന് പരിശോധിക്കന്നത് നന്നായിരുക്കും. ഒപ്പം ബാറ്ററിക്ക് താങ്ങാവുന്ന വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ഘടിപ്പിക്കാനും ശ്രദ്ധിക്കണം..
പെട്രോള്‍ വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന കാലവും ഇതാണ്. അതിനൊരുകാരണം ചെറിയ വണ്ടുകള്‍ ഇന്ധന പൈപ്പ് തുരക്കുന്നതാണ്. അതറിയാതെ വാഹനവും കൊണ്ട് പുറത്തിറങ്ങുമ്പോള്‍ പെട്രോള്‍ തുള്ളിയായി പുറത്തേയ്ക്ക് പോകും ചൂട് സമയത്ത് ഇത് തീപിടിത്തം എളുപ്പമാക്കും. അതിനാല്‍ വാഹനം വീട്ടില്‍ പാര്‍ക്ക് ചെയ്‌തിടുമ്പോള്‍ ഇന്ധനത്തിന്‍റെ മണമോ വാഹനത്തിന് അടിയില്‍ നനവോ ഉണ്ടായാല്‍ ഉടന്‍ വര്‍ക്ക് ഷോപ്പില്‍ കാണിച്ച് പരിശോധിക്കണം. പെട്രോളിലെ എഥനോളിന്‍റെ മണമാണ് വണ്ടുകളെ ആകര്‍ഷിക്കുന്നത്. . പ്രധാനമായും മലയോര പ്രദേശങ്ങളിലും, ഗ്രാമങ്ങളിലുമുള്ള വാഹനങ്ങള്‍ക്കാണ് വണ്ടുകള്‍ വില്ലനാകുന്നത്.
പെര്‍ഫ്യൂമുകള്‍, സാനിറ്റെസര്‍, ലൈറ്റര്‍ തുടങ്ങി സ്പിരിറ്റില്‍ നിര്‍മ്മിക്കുന്ന വസ്‌തുക്കളൊന്നും ഈ സമയങ്ങളില്‍ വാഹനങ്ങളില്‍ സൂക്ഷിക്കരുത്. അടഞ്ഞുകിടക്കുന്ന വാഹനങ്ങളില്‍ ചൂടു കൂടുന്നതനുസരിച്ച് ഇവയെല്ലാം കത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ പരമാവധി. തണലില്‍ മാത്രം വാഹനം പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുക, വിന്‍ഡോ ഷേഡുകള്‍, വിന്‍ഡ് ഷീല്‍ഡ് ബ്ലൈന്‍ഡുകള്‍ തുടങ്ങിയ ചൂടുകുറയ്ക്കാനായി ഉപയോഗിക്കാം.
ഇപ്പോള്‍ നിശ്ചിത നിലവാരത്തിലുള്ള സണ്‍ ഫിലിമുകള്‍ ഉപയോഗിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. അങ്ങനെയും വാഹനത്തിനുള്ളിലെ ചൂട് കുറയ്ക്കാം. ചൂടുകാലത്ത് വാഹനം നിര്‍ത്തിയിടേണ്ടത് വെയിലുള്ള ഭാഗത്താണെങ്കില്‍ വൈപ്പര്‍ ബ്ലേഡുകള്‍ ഉയര്‍ത്തി വയ്ച്ച് പാര്‍ക്ക് ചെയ്യുക. ഇല്ലങ്കില്‍ വൈപ്പര്‍ ബ്ലേഡുകള്‍ ഉരുകാന്‍ സാധ്യതയുണ്ട് . തുടര്‍ന്ന് വരുന്ന മഴക്കാലമാകുമ്പോഴേയ്ക്കും ഈ ബ്ലേഡുള്‍ മാറ്റേണ്ടിയും വരും
ഇതിനെല്ലാമുപരി വാഹനത്തിന്‍റെ പിരീയോഡിക് സര്‍വീസും കൃത്യമായി നടത്തുക,